Headlines
By Malakkallu Express:November 27, 2014

സുല്‍ത്താന്‍ ഗോള്‍ഡിന്റെ ബ്രാന്‍ഡ് അംബാസഡര്‍മാരായി എ. ആര്‍ റഹ്‌മാനും ശ്രുതി ഹാസനും

സുല്‍ത്താന്‍ ഡയമണ്ട്‌സ് ആന്റ് ഗോള്‍ഡിന്റെ ബ്രാന്‍ഡ് അംബാസിഡര്‍മാരായി ഓസ്‌കാര്‍ ജേതാവ് എ.ആര്‍. റഹ്‌മാനും ബോളിവുഡ് നടി ശ്രുതിഹാസനും കരാറില്‍ ഒപ്പുവച്ചു. മുംബൈയില്‍ നടന്ന ചടങ്ങിലായിരുന്നു ഇരുവരും കരാറില്‍ ഒപ്പുവച്ചത്. ഓസ്‌കാര്‍ നേട്ടത്തിനുശേഷം ആദ്യമായാണ് ഇന്ത്യന്‍ ബ്രാന്‍ഡുമായി എ.ആര്‍. റഹ്മാന്‍ സഹകരിക്കുന്നതെന്ന് ചടങ്ങില്‍ സുല്‍ത്താന്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ടി.എം. കുഞ്ഞഹമ്മദ് ഹാജി പറഞ്ഞു.

2017 ഓടു കൂടി നാല്‍പത് പുതിയ ഷോറൂമുകള്‍ തുറക്കുമെന്നും ചടങ്ങില്‍ പങ്കെടുത്ത് സുല്‍ത്താന്‍ ഡയമണ്ടസ് ആന്റ് ഗോള്‍ഡ് മാനേജിങ് ഡയറക്ടര്‍ ഡോ. ടി.എം. അബ്ദുൽ റഹൂഫ് അറിയിച്ചു. ജനുവരി മാസത്തോടു കൂടി കര്‍ണാടകയിലും ബാംഗ്ലൂരിലും ഏപ്രില്‍ മാസത്തോടെ ശിവമൊഗ്ഗ, ദാവന്‍ഗരെ, ഹുബ്ബള്ളി എന്നിവിടങ്ങളിലും ഷോറൂമുകള്‍ തുറക്കും.

Filed under .

0 comments for "സുല്‍ത്താന്‍ ഗോള്‍ഡിന്റെ ബ്രാന്‍ഡ് അംബാസഡര്‍മാരായി എ. ആര്‍ റഹ്‌മാനും ശ്രുതി ഹാസനും"

Leave a reply

Hiring Now

Connect with Whats aap

Connect with Whats aap

Like Us

.

.

Popular Posts

All Rights Reserved @ Malakkallu Express-2016 - Developed by Bibin Thomas