By Malakkallu Express:December 02, 2014
സോഷ്യല്‍ മീഡിയ വഴി മലയാളികളെ വിഡ്ഢികളാക്കിയ 10 നുണക്കഥകള്‍
നുണക്കഥ പടയ്ക്കാന്‍ നമ്മള്‍ ഇന്ത്യാക്കാര്‍ക്ക് പ്രത്യേകമായൊരു കഴിവ് തന്നെയുണ്ട്. പ്രത്യേകിച്ച് ഇന്ത്യയെ കുറിച്ച്. രാജ്യ സ്നേഹം ഒന്നുകൊണ്ടുമാത്രമാണ് ഇങ്ങനെയുള്ള നിര്‍ദ്ദോഷമായ ചില പുളുകള്‍ നമ്മള്‍ ഇറക്കുന്നത്. കഴിഞ്ഞ കുറച്ച് കാലങ്ങളായി നമ്മുടെ രാജ്യത്തെപ്പറ്റിയും അല്ലാതെയും നമ്മള്‍ തന്നെ ഇറക്കിയ ചില നുണക്കഥകള്‍ ഇതാ.
1. ഇന്ത്യ ദീപാവലി സമയത്ത്

കുറച്ച് കാലങ്ങളായി സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്ന ചിത്രമാണിത്. ദീപാവലി ദിവസം ഇന്ത്യയുടെ ഉപഗ്രഹചിത്രം നാസ പുറത്തു വിട്ടതാണെന്ന് അവകാശപ്പെടുന്നത്. എന്നാലിത് നാസ നിഷേധിച്ചിട്ടുണ്ട്. ഇന്ത്യയുടെ വര്‍ദ്ധിച്ച് വരുന്ന ജനസംഖ്യ വിശദീകരിക്കുന്നതിന് നിര്‍മ്മിച്ച ചിത്രമാണ് ഇതെന്ന് നാസ പറയുന്നു.
2. യുനെസ്കോയും ഇന്ത്യയുടെ ദേശീയ ഗാനവും
1. ഇന്ത്യ ദീപാവലി സമയത്ത്
കുറച്ച് കാലങ്ങളായി സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്ന ചിത്രമാണിത്. ദീപാവലി ദിവസം ഇന്ത്യയുടെ ഉപഗ്രഹചിത്രം നാസ പുറത്തു വിട്ടതാണെന്ന് അവകാശപ്പെടുന്നത്. എന്നാലിത് നാസ നിഷേധിച്ചിട്ടുണ്ട്. ഇന്ത്യയുടെ വര്‍ദ്ധിച്ച് വരുന്ന ജനസംഖ്യ വിശദീകരിക്കുന്നതിന് നിര്‍മ്മിച്ച ചിത്രമാണ് ഇതെന്ന് നാസ പറയുന്നു.
2. യുനെസ്കോയും ഇന്ത്യയുടെ ദേശീയ ഗാനവും

ഓര്‍ക്കുട്ട് സജീവമായിരുന്ന കാലം മുതല്‍ക്കെ നമുക്ക് കിട്ടുന്ന സന്ദേശമാണിത്. ജന ഗണ മനയെ ലോകത്തിലെ ഏറ്റവും നല്ല ദേശിയ ഗാനമായി യുനെസ്കോ തിരഞ്ഞെടുത്തു എന്നത്. സത്യാവസ്ഥ മനസിലാക്കാന്‍ ഇന്ത്യ ടുഡേ യുനെസ്കോ അധികൃതര്‍ക്ക് മെയില്‍ അയച്ചപ്പോഴാണ് അവര്‍ പോലും ഈ സംഭവത്തെ കുറിച്ച് അറിയുന്നത്.
3. മൂന്ന് തലയുള്ള മൂര്‍ഖന്‍
ഫോട്ടോഷോപ്പില്‍തീര്‍ത്ത മൂന്നു തലയുള്ള മൂര്‍ഖന്‍ സോഷ്യല്‍ മിഡികളില്‍ തരംഗമായിരുന്നു. പ്രകൃതിയുടെ സുന്ദരമായ രൂപകല്പനയായിട്ട് എല്ലാവരും ഇതിനെ കണ്ടെത്. പിന്നീടാണ് മനസിലായത് ഇതു മനുഷ്യന്റെ കൈക്ക്രിയ ആണെന്ന്.
4. ഹനുമാന്റെ ഗദ
ശ്രീലങ്കയില്‍ നടന്ന ഉത്ഖനനത്തില്‍ നിന്നും ഹനുമാന്റെ ഗദ ലഭിച്ചതായി അവകാശപ്പെട്ടുള്ള ചിത്രം ഏറെക്കാലം ആളുകളെ വിഡ്ഢികളാക്കിയിരുന്നു. മറ്റു ചില സന്ദേശങ്ങളില്‍ ഗുജറാത്തില്‍ നിന്നും ഹനുമാന്റെ ലോകത്തെ ഏറ്റവും വലിയ ഗദ ലഭിച്ചെന്നുള്ളതായിരുന്നു. യഥാര്‍ത്ഥത്തില്‍ ഹനുമാന്‍ ജയന്തിയുടെ ഭാഗമായി നിര്‍മ്മിച്ച 45 അടി നിളമുള്ള ഗദയായിരുന്നു അത്.
5. 11/11/11ല്‍ ജനിച്ച 11 കുട്ടികള്‍
ഇന്ത്യന്‍ മാതാവ് ജന്മം നല്‍കിയ 11 കുട്ടികളെ കുറിച്ചുള്ള വാര്‍ത്തയും ചിത്രവും കുറച്ചൊന്നുമല്ല സോഷ്യല്‍ മിഡിയകള്‍ ആഘോഷിച്ചത്.അത് വാസ്തവത്തില്‍ സൂറത്തിലെ പ്രമുഖ ടെസ്റ്റൂബ് കേന്ദ്രത്തില്‍ 11/11/11ല്‍ 11 അമ്മമാര്‍ക്ക് ജനിച്ച 11 കുട്ടികളുടെ ചിത്രമായിരുന്നു .
6. കുര്‍കുറെയിലെ പ്ലാസ്റ്റിക്ക്
"ദയവു ചെയ്ത് കുര്‍കുറെ കഴിക്കരുത് അതില്‍ പ്ലാസ്റ്റിക്കുണ്ട് സംശയമുണ്ടെങ്കില്‍ കത്തിച്ച് നോക്കൂ അതിലെ പ്ലാസ്റ്റിക്ക് ഒരുകുന്നത് നിങ്ങള്‍ക്കു കാണാം". ഇതായിരുന്നു സന്ദേശം. കുര്‍കുറെ കത്തിച്ചവര്‍ക്ക് മനസിലായില്‍ അത് ചാമ്ബലായി പോവുകമാത്രമേ ചെയ്യൂയെന്ന്. "ഇനിയും സംശയം തീരാത്തവര്‍ കത്തിച്ച് നോക്കൂ!".
കറി പാത്രത്തില്‍ നിന്നും കോരുന്നതിനിടെ അതില്‍ നിന്നും ചൂടുതട്ടി കോണ്ടാക്റ്റ് ലെന്‍സ് ഉരുകി കണ്ണിന്റെ കാഴ്ച്ച നഷ്ടപ്പെട്ട യുവാവിന്റേയും യുവതിയുടേയും കഥ സോഷ്യല്‍ മീഡിയ വഴി നമ്മള്‍ ഒരുപാട് കേട്ടതാണ്. സത്യത്തില്‍ കോണ്ടാക്റ്റ് ലെന്‍സിന്റെ ദ്രവണാങ്കം 90 ഡിഗ്രീ സെല്ഷ്യസിന് മുകളിലാണ്. പ്രത്യേകിച്ച് കറി പാത്രത്തിന്റെ ചൂടുതട്ടിയാല്‍ കോണ്ടാക്റ്റ് ലെന്‍സ് ഒരിക്കലും ഉരുകിപോകില്ല.
8. പെപ്സിയും HIV ബാധിതനും
പെപ്സി കുടിക്കരുത്! എച്ച്.ഐ.വി ബാധിതന്‍ തന്റെ രക്തം പെപ്സിയുടെ ഉല്പന്നങ്ങളില്‍ ചേര്‍ത്തിരിക്കുന്നു. ഈ സന്ദേശം വായിക്കാത്ത ആരുമുണ്ടാകില്ല. എന്നാല്‍ മെഡിക്കല്‍ അധികൃതര്‍ പറയുന്നത്. വായുവുമായോ തണുപ്പുമായോ സമ്ബര്‍ക്കത്തില്‍ വന്നാല്‍ എച്ച്.ഐ.വി വൈറസ് നശിച്ചുപോകുമെന്നാണ്.
കേരളത്തില്‍ വെച്ച് മനുഷ്യനെ വിഴുങ്ങിയ പെരുമ്ബാമ്ബിന്റെ വീഡിയോ. ലോല ഹൃദയര്‍ കാണാന്‍ ശ്രമിക്കരുത് എന്ന താക്കിതുമായി വന്ന വീഡിയോ വ്യാജമാണെന്ന് പിന്നീട് തെളിഞ്ഞു.
വീക്കീലീക്ക്സ് ഇന്ത്യയിലെ കള്ളപ്പണക്കാരുടെ പട്ടിക പുറത്തു വിട്ടു എന്നത് മറ്റൊരു നുണക്കഥ. യഥാര്‍ത്ഥത്തില്‍ ഇന്ത്യയില്‍ നിന്നുമാണ് കൂടുതല്‍ പണം സ്വിസ്സ് ബാങ്കില്‍ എത്തുന്നത് എന്നായിരുന്നു. പട്ടിക തങ്ങള്‍ പുറത്ത് വിട്ടിട്ടില്ലെന്ന് വീക്കീലീക്ക്സ് അധികൃതര്‍ തന്നെ പറയുന്നുണ്ട്.
evartha.in









