By Malakkallu Express:December 02, 2014
ആദ്യ കംപ്യൂട്ടര്‍ നിര്‍മിച്ചത് ബിസി 205ല്‍
ന്യൂയോര്‍ക്ക്: ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന കംപ്യൂട്ടര്‍ എന്നു വിശേഷിപ്പിക്കപ്പെടുന്ന ആന്റികേതര മെക്കാനിസം ക്രിസ്തുവിനും 205 വര്‍ഷം മുന്‍പ് നിര്‍മിച്ചതാണെന്ന് ശാസ്ത്രജ്ഞര്‍ കണ്ടെത്തി. നേരത്തെ ബിസി 87 എന്നായിരുന്നു വിശ്വസിച്ചിരുന്നത്. ഇന്ന് ഒരു കംപ്യൂട്ടര്‍ ചെയ്യുന്ന ജോലികളില്‍ ഏറെയും ചെയ്യുന്ന പുരാതന കംപ്യൂട്ടര്‍ ഇതുവരെ വിശ്വിച്ചിരുന്നതിലും 122 വര്‍ഷം മുന്‍പ് നിര്‍മിച്ചതാണെന്നാണ് പുതിയ കണ്ടുപിടിത്തം. സാധാരണ കണക്കുകള്‍ കൂട്ടുന്നതിനു പുറമെ സൂര്യന്റേയും ചന്ദ്രന്റേയും ഗൃഹങ്ങളുടേയും സ്ഥാനവും യന്ത്രം രേഖപ്പെടുത്തിയിരുന്നു. കൂടാതെ തീയതിയും സമയവും കൃത്യമായി മാറി വരുന്ന സംവിധാനവും യന്ത്രത്തിലുണ്ട്. ഗ്രീക്ക് ലോഗ്രിതം അടിസ്ഥാനമാക്കിയാണ് നിര്‍മാണം. ആര്‍ക്കെഡീസ് മരിച്ച് ഏഴു വര്‍ഷത്തിനു ശേഷമാണ് ഉപകരണം നിര്‍മിച്ചത് എന്നാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. 1901ല്‍ ഏജിയന്‍ കലെില്‍ ഒരു തകര്‍ന്ന കപ്പലിനുള്ളില്‍ പെട്ടിയില്‍ അടച്ച നിലയിലാണ് ഉപകരണം കണ്ടെത്തിയത്. അന്നു മുതല്‍ നടത്തി വന്ന പരീക്ഷണങ്ങളാണ് ഇപ്പോള്‍ കാലഗണന നിശ്ചയിച്ചിരിക്കുന്നത്. പിച്ചളയിലാണ്യന്ത്രഭാഗങ്ങള്‍ നിര്‍മിച്ചിരിക്കുന്നത്. കൈകൊണ്ടു തിരിക്കാവുന്ന പെഡലുകളിലാണ് പ്രവര്‍ത്തനം.

