Headlines
By Malakkallu Express:December 02, 2014

മന്ത്രി മാണിക്കെതിരെ കേസെടുക്കും

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ ധനകാര്യ മന്ത്രി കെ. എം. മാണിക്കെതിരെ കേസെടുക്കാന്‍ വിജിലന്‍സിന്റെ ഉന്നതതലത്തില്‍ തീരുമാനമായി. മാണിക്ക് കോഴ നല്‍കിയെന്ന് അവകാശപ്പെട്ട ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍ വര്‍ക്കിംഗ് പ്രസിഡന്റ് ഡോ. ബിജു രമേശിന്റെ ഡ്രൈവര്‍ അമ്ബിളിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. വിശദമായ അന്വേഷണം നടത്തുമെന്ന് പിന്നീട് ഹൈക്കോടതിയെ അറിയിക്കും.കേസ് രജിസ്റ്റര്‍ ചെയ്യുന്നതിനെതിരെ ശക്തമായ രാഷ്ട്രീയ ഇടപെടലുകള്‍ വിജിലന്‍സിനു മേലുണ്ട്. എന്നാലും കേസെടുക്കുകയും ഉന്നത ഇടപെടലുകള്‍ ഉണ്ടായില്ലെങ്കില്‍ അന്വേഷണവുമായി മുന്നോട്ടു പോകുകയും ചെയ്യും. ബാര്‍ ഹോട്ടല്‍സ് അസോസിയേഷന്‍ പ്രസിഡന്റ് രാജ്‌കുമാര്‍ ഉണ്ണി, ഭാരവാഹിയായ കൃഷ്ണദാസ് എന്നിവരെ ബിജു രമേശിന്റെ കിഴക്കേക്കോട്ടയിലെ ഹോട്ടലില്‍നിന്ന് മന്ത്രി മാണിയുടെ ഔദ്യോഗിക വസതിയില്‍ കൊണ്ടുവിട്ടത് താനാണെന്ന് ഡ്രൈവര്‍ അമ്ബിളി മൊഴി നല്‍കിയിട്ടുണ്ട്. ഏപ്രില്‍ രണ്ടിനായിരുന്നു ഇത്. കാറില്‍ കയറുമ്ബോള്‍ അസോസിയേഷന്‍ ഭാരവാഹികളുടെ കൈയില്‍ ഒരു പെട്ടി ഉണ്ടായിരുന്നു. കാറിലിരുന്നുള്ള സംഭാഷണത്തില്‍ പെട്ടിയില്‍ 35 ലക്ഷം രൂപ ഉണ്ടെന്നുംമന്ത്രിക്ക് കൊടുക്കാനാണെന്നും മനസിലായി. മന്ത്രിയെ കണ്ടശേഷം പുറത്തുവന്നപ്പോള്‍ പെട്ടിയുണ്ടായിരുന്നില്ല. മടക്കയാത്രയില്‍, പണം മന്ത്രിക്ക് കൊടുത്തതായി നേതാക്കള്‍ ഫോണില്‍ ചിലരോട് പറയുന്നത് കേട്ടുവെന്നാണ് മൊഴി. ഇത്ര കൃത്യമായ മൊഴിയുള്ളപ്പോള്‍ കേസെടുത്ത് അന്വേഷണം നടത്താതിരുന്നാല്‍ കോടതിയില്‍നിന്ന് പ്രതികൂല പരാമര്‍ശമുണ്ടായേക്കുമെന്ന് വിജിലന്‍സ് ഭയക്കുന്നു. ഇക്കാര്യം അന്വേഷണസംഘം വിജിലന്‍സ് ഡയറക്ടര്‍ വിന്‍സണ്‍ എം. പോള്‍ ഉള്‍പ്പെടെയുള്ളവരെ അറിയിച്ചു. കോഴ കൊടുക്കുന്നതിന് ബാങ്കില്‍നിന്ന് പത്ത് ലക്ഷം രൂപ പിന്‍വലിച്ചതിന്റെ രേഖകള്‍ ബിജു രമേശ് മൊഴി നല്‍കിയ വേളയില്‍ കൈമാറിയിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്യേണ്ട ഈ സാഹചര്യങ്ങള്‍ വിജിലന്‍സ് അധികൃതര്‍ മന്ത്രി രമേശ്‌ ചെന്നിത്തലയെയും അറിയിച്ചിട്ടുണ്ട്. കേസുമായി മുന്നോട്ടുപോകാന്‍ വിജിലന്‍സിന് അനുമതി ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. കേസ് രജിസ്റ്റര്‍ ചെയ്യേണ്ട നിയമവശത്തെപ്പറ്റി അഡ്വക്കേറ്റ് ജനറല്‍ കെ. പി. ദണ്ഡപാണിയുമായി വിജിലന്‍സ് ഡയറക്ടര്‍ വിന്‍സണ്‍. എം. പോള്‍ ശനിയാഴ്ച കൊല്ലത്ത് രഹസ്യ ചര്‍ച്ച നടത്തി. മൂന്ന് കാര്യങ്ങള്‍ വിജിലന്‍സ് ഡയറക്ടര്‍ എ. ജിയെ ധരിപ്പിച്ചു. കൈക്കൂലി കേസില്‍ അന്വേഷണവും നടപടിയുമുണ്ടായ കേസുകളാണ് പരാമര്‍ശിക്കപ്പെട്ടത്. കൈക്കൂലി കേസില്‍പ്പെട്ട കഴക്കൂട്ടം സി. ഐ ഷിബുകുമാറിനെതിരെ അന്വേഷണം നടക്കുകയാണ്. ഇയാളെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. കോഴ നല്‍കിയെന്ന മൊഴിയുടെ അടിസ്ഥാനത്തില്‍ എസ്. പി രാഹുല്‍ നായര്‍ക്കെതിരെ കേസെടുത്ത് അന്വേഷിക്കുകയായിരുന്നു. വ്യവസായ സെക്രട്ടറി ടി. ഒ. സൂരജും അഴിമതിയുടെ പേരിലാണ് അന്വേഷണം നേരിടുന്നത്. ഇരുവരും ഇപ്പോള്‍ സസ്പെന്‍ഷനിലാണ്. ഈ പശ്ചാത്തലത്തില്‍ മന്ത്രി മാണിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാതിരിക്കുന്നതിന് നിയമ പ്രാബല്യം കിട്ടില്ലെന്ന് ഡയറക്ടര്‍ അറിയിച്ചു. എന്നാല്‍ എ. ജി. ഇതിനോട് യോജിച്ചില്ലത്രെ.
kaumudi

Filed under .

0 comments for "മന്ത്രി മാണിക്കെതിരെ കേസെടുക്കും"

Leave a reply

Hiring Now

Connect with Whats aap

Connect with Whats aap

Like Us

.

.

Popular Posts

All Rights Reserved @ Malakkallu Express-2016 - Developed by Bibin Thomas