Headlines
By Malakkallu Express:December 02, 2014

ലോകകപ്പ് ക്രിക്കറ്റില്‍ എംആര്‍എഫ് ഗ്ളോബല്‍ പാര്‍ട്നര്‍

ചെന്നൈ • അടുത്ത വര്‍ഷം ഓസ്‌ട്രേലിയയിലും ന്യൂസീലന്‍ഡിലുമായി നടക്കുന്ന ലോകകപ്പ് ക്രിക്കറ്റില്‍ എംആര്‍എഫ് ഗ്ലോബല്‍ പാര്‍ട്നര്‍മാരായി. ചെന്നൈയില്‍ നടന്ന ചടങ്ങില്‍ ഐസിസി ചെയര്‍മാന്‍ എന്‍. ശ്രീനിവാസന്‍, എംആര്‍എഫ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ കെ.എം. മാമ്മന്‍ എന്നിവര്‍ ധാരണാപത്രം കൈമാറി. ക്രിക്കറ്റ് പന്ത് തലയ്ക്കു കൊണ്ടു മരിച്ച ഓസ്‌ട്രേലിയന്‍ യുവതാരം ഫില്‍ ഹ്യൂസിന് ആദരമര്‍പ്പിച്ചു തുടങ്ങിയ ചടങ്ങില്‍ ലോകകപ്പ് ക്രിക്കറ്റ് ട്രോഫി അനാവരണം ചെയ്തു. ക്രിക്കറ്റിനോടുള്ള എംആര്‍എഫിന്‍റെ പ്രതിബദ്ധതയുടെ തെളിവാണ് ഈ പങ്കാളിത്തമെന്ന് എംആര്‍എഫ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ കെ.എം. മാമ്മന്‍ പറഞ്ഞു. ലോകകപ്പ് ക്രിക്കറ്റിന്‍റെ ഭാഗമാകാനുള്ള എംആര്‍എഫിന്‍റെ തീരുമാനം ആ പ്രതിബദ്ധത വ്യക്തമാക്കുന്നതാണെന്നും ലോകകപ്പില്‍ എംആര്‍എഫിനെ പങ്കാളികളാക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും എന്‍. ശ്രീനിവാസന്‍ പറഞ്ഞു. എംആര്‍എഫ് മാനേജിങ് ഡയറക്ടര്‍ അരുണ്‍ മാമ്മന്‍, ഹോള്‍ടൈം ഡയറക്ടര്‍ രാഹുല്‍ മാമ്മന്‍, എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്‍റ് (മാര്‍ക്കറ്റിങ്) കോശി വര്‍ഗീസ് എന്നിവര്‍ പങ്കെടുത്തു. ഗ്ലോബല്‍ പാര്‍ട്നര്‍ആകുന്നതിലൂടെ ലോകകപ്പ് വേദികളില്‍ ബ്രാന്‍ഡ് പ്രമോഷനുള്ള സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ എംആര്‍എഫിനു കഴിയും. ലോകമൊട്ടാകെ ഐസിസി നടത്തുന്ന ക്രിക്കറ്റ് പ്രമോഷനല്‍ പരിപാടികളിലും എംആര്‍എഫിന്‍റെ സാന്നിധ്യമുണ്ടാകും. ഓസ്‌ട്രേലിയയിലും ന്യൂസീലന്‍ഡിലുമായി ഫെബ്രുവരി 14 മുതല്‍ മാര്‍ച്ച്‌ 29 വരെയാണു ലോകകപ്പ് ക്രിക്കറ്റ്. മെല്‍ബണിലാണു ഫൈനല്‍. ഓസ്‌ട്രേലിയയിലും ന്യൂസീലന്‍ഡിലും ഏഴു വീതം വേദികളാണു സജ്ജമാകുന്നത്. ഐസിസിയിലെ സ്ഥിരം അംഗങ്ങള്‍ക്കു പുറമെ, യോഗ്യതാ മല്‍സരങ്ങള്‍ കളിചെ്ചത്തുന്ന അഫ്ഗാനിസ്ഥാന്‍, അയര്‍ലന്‍ഡ്, സ്‌കോട്ട്ലന്‍ഡ്, യുഎഇ ടീമുകളും പങ്കെടുക്കും.

Filed under .

0 comments for "ലോകകപ്പ് ക്രിക്കറ്റില്‍ എംആര്‍എഫ് ഗ്ളോബല്‍ പാര്‍ട്നര്‍"

Leave a reply

Hiring Now

Connect with Whats aap

Connect with Whats aap

Like Us

.

.

Popular Posts

All Rights Reserved @ Malakkallu Express-2016 - Developed by Bibin Thomas