By Malakkallu Express:December 12, 2014
ലോകകപ്പ് കാണാന്‍ ബ്രസീല്‍ യാത്ര: ഗോവ മന്ത്രിയും എം.എല്‍.എമാരും 12 ലക്ഷം വീതം തിരിച്ചടയ്ക്കണം
പനാജി: ലോകകപ്പ് ഫുട്‌ബോള്‍ കാണാന്‍ ബ്രസീലിലേക്ക് യാത്ര നടത്തിയ ഗോവ മന്ത്രിയും മൂന്ന് എം.എല്‍.എമാരും 12 ലക്ഷം രൂപ വീതം തിരിച്ചടയ്ക്കാനുണ്ടെന്ന് ഗോവ സ്‌പോര്‍ട്‌സ് അതോറിറ്റി. ഫിഷറീസ് മന്ത്രി അവെര്‍തനോ ഫൂറഡോ, എം.എല്‍.എമാരായ കാര്‍ലോസ് അല്‍മെയ്ദ, ബെഞ്ചമീന്‍ സില്‍വ, െന്‍ ടികോ എന്നിവരാണ് പണം തിരിച്ചടയ്ക്കാത്തത്. മന്ത്രി 11 ലക്ഷവും മറ്റുള്ളവര്‍ 12 ലക്ഷം വീതവുമാണ് തിരിച്ചടയ്ക്കാനുള്ളത്.

എത്രയും വേഗം പണം തിരിച്ചടയ്ക്കണമെന്ന് കാണിച്ച് ഇവര്‍ക്ക് നോട്ടീസ് നല്‍കിയതായും സ്‌പോര്‍ട് അതോറിറ്റി ഡയറക്ടര്‍ സന്ദീപ് ജാക്വീസ് അറിയിച്ചു. ഏതാനും ദിവസങ്ങള്‍ക്കകം പണം തിരിച്ചടയ്ക്കാമെന്ന് ഇവര്‍ അറിയിച്ചിട്ടുണ്ട്. അതിനു വേണ്ടി കാത്തിരിക്കുകയാണ്. പണം അടയ്ക്കാത്ത പക്ഷം വിഷയം മുഖ്യമന്ത്രിയെ ധരിപ്പിക്കുമെന്നും ഡയറക്ടര്‍ അറിയിച്ചു.
ബ്രസീല്‍ പര്യടനം കഴിഞ്ഞ് ആറു മാസം പിന്നിടുമ്പോഴാണ് സ്‌പോര്‍ട് അതോറിറ്റി ഇക്കാര്യം പുറത്തുവിട്ടത്. ലോകകപ്പ് കാണുന്നതിനായി ഈ വര്‍ഷം ജൂണില്‍ സഗസ്ഥാന കായികമന്ത്രാലയം 89 ലക്ഷം രൂപ അനുവദിച്ചിരുന്നു. എന്നാല്‍ ഇത് വിവാദമായതോടെ അംഗങ്ങള്‍ സ്വന്തം ചെലവില്‍ യാത്രപോകുമെന്നായിരുന്നു അന്നത്തെ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ അറിയിച്ചിരുന്നു.