Headlines
By Malakkallu Express:December 15, 2014

വസ്‌ത്ര സങ്കല്‍പങ്ങള്‍ മാറുന്നു; ഇനി 3ഡി പ്രിന്റഡ്‌ വസ്‌ത്രങ്ങള്‍ ധരിക്കാം .

ന്യൂയോര്‍ക്ക്‌: ഇനി ന്യൂജനറേഷന്‍ വസ്‌ത്രങ്ങളുടെ കാലം. വസ്‌ത്രശാലകളോ തയ്യല്‍ വിദഗ്‌ധരോ ആവശ്യമില്ലാത്ത സാങ്കേതിക വിദ്യ നേര്‍വസ്‌ സിസ്‌റ്റം എന്ന സ്‌ഥാപനമാണ്‌ അവതരിപ്പിച്ചത്‌.
3ഡി പ്രിന്റിംഗ്‌ സാങ്കേതിക വിദ്യ വസ്‌ത്രങ്ങളുടെ ലോകത്തെത്തിക്കാനുള്ള ഇവരുടെ ശ്രമം ഭാഗിക വിജയമായെന്നാണു ഫാഷന്‍ വിദഗ്‌ധരുടെ നിഗമനം.
എന്നാല്‍ ആദ്യമായി ഇങ്ങനെ തയാറാക്കിയ ഗൗണിന്റെ വില കേട്ടാല്‍ നാം ഞെട്ടിപ്പോകും. 1,90,000 രൂപ. ആദ്യ ഗൗണ്‍ പൂര്‍ത്തിയാക്കാന്‍ 48 മണിക്കൂര്‍ എടുത്തു.
പുതിയ വസ്‌ത്രത്തിനുള്ള തയാറെടുപ്പാണ്‌ ഏറെ ശ്രദ്ധേയം. ഇവ വാങ്ങാന്‍ ആഗ്രഹിക്കുന്ന വ്യക്‌തിയുടെ ശരീരം സ്‌കാന്‍ ചെയ്യുകയാണ്‌ ആദ്യഘട്ടം. തുടര്‍ന്നു മൊബൈല്‍ ആപ്ലിക്കേഷനിലൂടെ ഇഷ്‌ടമുള്ള മാതൃക തീരുമാനിക്കാം.
തുണിയുടെ കടുപ്പം , സുതാര്യത, നിറം എന്നിവയും ഉപയോക്‌താവിനു തീരുമാനിക്കാം.
അവസാനം നൈലോണ്‍ പൗഡര്‍ അടിസ്‌ഥാനമാക്കിയുള്ള 3ഡി പ്രിന്റിംഗിലൂടെ വസ്‌ത്രം തയാറാക്കും.
മറ്റുതുണിത്തരങ്ങള്‍ക്കൂടി ഈ മാര്‍ഗമുപയോഗിച്ചു പ്രിന്റ്‌ ചെയ്‌തെടുക്കാനുള്ള ശ്രമം തുടരുകയാണെന്നു കമ്പനി സ്‌ഥാപക ജെസിക്ക റൊസെന്‍ക്രാന്റ്‌സ്‌ അറിയിച്ചു. തുന്നല്‍പ്പാടുകള്‍ ഇല്ലാത്ത വസ്‌ത്രം കൂടുതല്‍പ്പേര്‍ക്ക്‌ ഇഷ്‌ടപ്പെടുമെന്നാണു ഫാഷന്‍ വിദഗ്‌ധരുടെ നിലപാട്‌.

Filed under .

0 comments for "വസ്‌ത്ര സങ്കല്‍പങ്ങള്‍ മാറുന്നു; ഇനി 3ഡി പ്രിന്റഡ്‌ വസ്‌ത്രങ്ങള്‍ ധരിക്കാം ."

Leave a reply

Hiring Now

Connect with Whats aap

Connect with Whats aap

Like Us

.

.

Popular Posts

All Rights Reserved @ Malakkallu Express-2016 - Developed by Bibin Thomas