Headlines
By Malakkallu Express:December 02, 2014

60,000 പിന്നിട്ട് കൊച്ചി

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ലീഗില്‍ ഓരോ മത്സരങ്ങള്‍ കഴിയുന്തോറും കാണികളുടെ എണ്ണത്തില്‍ റെക്കോഡ് തിരുത്തി മുന്നേറുകയാണ് കൊച്ചി. 57,296 പേരെത്തിയ ബ്ലാസ്റ്റേഴ്‌സ്- കൊല്‍ക്കത്ത മത്സരം ആള്‍ത്തിരക്കില്‍ റെക്കോഡിട്ടതിന് പിന്നാലെ ഞായറാഴ്ച നടന്ന മത്സരത്തില്‍ കാണികള്‍ പിന്നെയും റെക്കോഡ് തിരുത്തി. കേരള ബ്ലൂസ്റ്റേഴ്‌സ്- ചെന്നൈയിന്‍ എഫ്.സി. മത്സരം കാണാന്‍ 61,323 പേരാണ് കലൂര്‍ ജവാഹര്‍ലാല്‍ നെഹ്രുസ്റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞത്. ഐ.എസ്.എല്ലില്‍ അഞ്ചു മത്സരങ്ങള്‍ കൊച്ചിയില്‍ പൂര്‍ത്തിയായപ്പോള്‍ മൂന്നു മത്സരങ്ങളിലും കാണികളുടെ എണ്ണം അരലക്ഷം കവിഞ്ഞിരുന്നു. കൊച്ചിയില്‍ ഇതുവരെയുള്ള മത്സരങ്ങളില്‍ ആകെ കളികാണാനെത്തിയവരുടെ എണ്ണം 2,44,155 ലെത്തി. ഇതോടെ കാണികളുടെ ശരാശരി എണ്ണത്തില്‍ കൊല്‍ക്കത്തയെയും മറികടന്ന് കൊച്ചി ഒന്നാം സ്ഥാനത്തെത്തി. ഏറ്റവുമധികം കാണികളെയെത്തിച്ചതിനുള്ള കൊല്‍ക്കത്തയുടെ റെക്കോഡ് മാത്രമാണ് ഇനി കൊച്ചിക്ക് മുമ്ബിലുള്ളത്. 65,000 പേര്‍ ഐ.എസ്.എല്‍. ഉദ്ഘാടന മത്സരത്തിന് കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തിലെത്തിയിരുന്നു. കേരള ബ്ലൂസ്റ്റേഴ്‌സ് ഉടമ സച്ചിന്‍ തെണ്ടുല്‍ക്കറുടെ അഭാവത്തില്‍ചൈന്നെയിന്‍ എഫ്.സി. ഉടമയും ബോളിവുഡ് താരവുമായ അഭിഷേക് ബച്ചനും ഭാര്യ ഐശ്വര്യറായിയുമാണ് കൊച്ചിയില്‍ കാണികള്‍ക്ക് ആവേശമായത്.

Filed under .

0 comments for "60,000 പിന്നിട്ട് കൊച്ചി"

Leave a reply

Hiring Now

Connect with Whats aap

Connect with Whats aap

Like Us

.

.

Popular Posts

All Rights Reserved @ Malakkallu Express-2016 - Developed by Bibin Thomas