By Malakkallu Express:December 02, 2014
ഹ്യൂസിന്റെ സംസ്‌കാരച്ചടങ്ങില്‍ കോലിയും ശാസ്ത്രിയും പങ്കെടുക്കും
അഡ്‌ലെയ്ഡ്: കളിക്കിടെ തലയില്‍ പന്തിടിച്ച് മരിച്ച ഓസ്‌ട്രേലിയന്‍ ക്രിക്കറ്റര്‍ ഫിലിപ്പ് ഹ്യൂസിന്റെ സംസ്‌കാരച്ചടങ്ങില്‍ ഇന്ത്യന്‍ ടീമിനെ പ്രതിനിധീകരിച്ച് നായകന്‍ വിരാട് കോലി, ടീം ഡയറക്ടര്‍ രവി ശാസ്ത്രി, പരിശീലകന്‍ ഡങ്കന്‍ ഫ്ലെച്ചര്‍ എന്നിവര്‍ സംബന്ധിക്കും. ഡിസംബര്‍ മൂന്നിന് ഹ്യൂസിന്റെ ജന്മനാടായ മാക്‌സ്‌വില്ലിയിലാണ് സംസ്‌കാരച്ചടങ്ങ്. കഴിഞ്ഞ വ്യാഴാഴ്ച ഷെഫീല്‍ഡ് ഷീല്‍ഡ് മത്സരത്തിനിടെയാണ് ബൗണ്‍സര്‍ തലയിലിടിച്ച് ഗുരുതരമായി പരിക്കേറ്റ ഹ്യൂസ് മരിച്ചത്. ഹ്യൂസിന്റെ മരണത്തെത്തുടര്‍ന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ ഇന്‍വിറ്റേഷന്‍ ഇലവനെതിരെയുള്ള ഇന്ത്യയുടെ സന്നാഹമത്സരം ഒഴിവാക്കിയിരുന്നു. അഡ്‌ലെയ്ഡ് സ്‌റ്റേഡിയത്തില്‍ നിന്ന് അകലെ മാറിയാണ് ഇന്ത്യന്‍ ടീം കഴിഞ്ഞ ദിവസം പരിശലനം നടത്തിയത്. കാര്യമായ വര്‍ക്ക്‌ഔട്ടകളൊന്നും ചെയ്യാതെ ചെറുതായി നെറ്റ് പ്രാക്ടീസ് നടത്തുക മാത്രമാണ് ടീം ചെയ്തത്. ഹ്യൂസിന്റെ ഇരുപത്തിയാറാം ജന്മദിനമായിരുന്നു ഞായറാഴ്ച. ഹ്യൂസ് പന്ത് തലയ്ക്കിടിച്ച് പരിക്കേറ്റ മത്സരത്തിന്റെ സ്‌കോര്‍ബോര്‍ഡ് ക്രിക്കറ്റ് ഓസ്‌ട്രേലിയ തിരുത്തിയിട്ടുണ്ട്. ഹ്യൂസ് 63 നോട്ടൗട്ട് എന്നാണ് സ്‌കോര്‍കാര്‍ഡ്തിരുത്തിയത്.

