Headlines
By Malakkallu Express:December 02, 2014

അന്തരീക്ഷ മലിനീകരണവും പുകവലിയും പ്രശ്നക്കാര്‍

anthareeksha malineekaranavum pukavaliyum prashnakkar
ശ്വാസകോശത്തിലെ ചെറുവായുകോശങ്ങളെയും ശ്വാസനാളത്തെയും ബാധിക്കുന്ന സ്ഥായിയായ ചില മാറ്റങ്ങളെ തുടര്‍ന്ന് നിരന്തരം പുരോഗമിക്കുന്ന ശ്വാസതടസ്സവും കഫകെട്ടും ശ്വാസകോശത്തിന്റെ ആകമാന വികാസവും ലക്ഷണമായി കാണുന്ന ഒരു രോഗമാണ് ക്രോണിക് ഒബ്സ്ട്രക്റ്റീവ് പള്‍മണറിഡിസീസ് (സി.ഒ.പി.ഡി).ആസ്ത്മയുമായി സാമ്യമുള്ളരോഗമാണിത്. എന്നാല്‍ ശ്വാസനാളപേശികളെ വികസിപ്പിക്കാനും ശ്വസനേന്ദ്രിയ വീക്കത്തെതടയാനുമുള്ള മരുന്നുകളും ഉപയോഗിച്ച്‌ ശ്വാസതടസ്സത്തെ താത്ക്കാലികമായി മറികടക്കാന്‍സാധിക്കുമെങ്കിലും ഈ രോഗം പൂര്‍ണമായും ചികിത്സിച്ചു ഭേദമാക്കാനോ ശ്വാസകോശമാറ്റങ്ങളെ പഴയപടിയാക്കാനോ സാധിക്കില്ല. പ്രധാന ലക്ഷണങ്ങള്‍ കാലക്രമത്തില്‍ വര്‍ദ്ധിച്ചുവരുന്ന ശ്വാസംമുട്ടല്‍, സ്ഥിരമായ ചുമ, കഫക്കെട്ട് എന്നിവയാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങള്‍. നീണ്ടു നില്‍ക്കുന്ന ചുമയും നിരന്തരമായി രോഗിയെ അലട്ടുന്ന കഫകെട്ടും പ്രാഥമിക ലക്ഷണങ്ങളായി ഏറെ വര്‍ഷങ്ങള്‍ കാണപ്പെട്ടേക്കാം.തുടര്‍ന്നാണ് രോഗിയില്‍ ശ്വാസതടസ്സം കൂടി കണ്ടു തുടങ്ങുന്നത്. കാരണങ്ങള്‍ ഈ രോഗത്തിന്റെ ഏറ്റവും പ്രധാന കാരണം ദീര്‍ഘകാലമുള്ള പുകവലിയാണ്.അന്തരീക്ഷ മാലിന്യങ്ങളും ചില ജനിതകപ്രത്യേകതകളും കുട്ടിക്കാലത്തെ ശ്വാസകോശ അണുബാധകളുമൊക്കെ ഇതിനു കാരണമാകാമെന്ന് സംശയിക്കുന്നു. മധ്യവയസ്സു മുതല്‍ക്ക് മുകളിലോട്ടുള്ള പ്രായക്കാരെയാണിത് സാധാരണ ബാധിക്കുക. പ്രാഥമിക ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുമ്ബോള്‍ത്തന്നെ പുകവലിയടക്കമുള്ള പല ഘടകങ്ങളെയും നിയന്ത്രിച്ചാല്‍ ഈരോഗത്തെ തടയാം. പ്രാഥമികമായും ശ്വാസകോശത്തെയാണ് ഇത് ബാധിക്കുന്നതെങ്കിലും രക്തത്തിന്റെ ഓക്സീകരണവും അനുബന്ധധര്‍മ്മങ്ങളും തകരാറിലാകുന്നതിനാല്‍ ശ്വാസകോശ ധമനികളുടെ മര്‍ദ്ദവ്യതിയാനങ്ങളും ഹൃദയത്തകരാറുകളും ഒക്കെ ഇതിന് ദ്വിതീയ ഫലങ്ങളായി കാണാറുണ്ട്. ഇത്തരം മാറ്റങ്ങള്‍ പലപ്പോഴും മരണകാരണം തന്നെയാകാം. നിലവില്‍ ലോകത്താകെ 21കോടി ആളുകള്‍ക്ക് ദീര്‍ഘകാല ശ്വാസതടസ്സരോഗമുണ്ടെന്നു കണക്കാക്കപ്പെടുന്നു. 2005 ല്‍ മാത്രം 30 ദശലക്ഷം ആളുകള്‍ ഈ രോഗം മൂലം മരിച്ചിട്ടുണ്ട്. ഈ രോഗം മൂലം മരണമടയുന്നവരില്‍ 90% പേരും ഇടത്തരമോ താഴ്ന്നതോ ആയവരുമാനമുള്ള രാജ്യങ്ങളിലാണ്. പുകവലിയും അനുബന്ധ അപകടസാധ്യതകളും നിയന്ത്രിക്കാത്ത പക്ഷം ഈ രോഗംമൂലമുള്ള മരണനിരക്ക് വര്‍ദ്ധിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. രോഗാണുബാധ ഉണ്ടാകുന്നത്? പുകവലി, അന്തരീക്ഷ മലിനീകരണം, ചൂള/ വിറക് അടുപ്പ് ഉപയോഗിക്കല്‍ എന്നിവയാണ് പ്രധാന കാരണം. രോഗം നിര്‍ണയം രോഗലക്ഷണങ്ങള്‍ കണക്കാക്കിയും നെഞ്ചിന്റെ എക്സ് റേ, പി.എഫ്.ടി എന്നിവയാണ് രോഗനിര്‍ണ്ണയത്തിന് ആവശ്യം. പുകവലി നിര്‍ത്തുകയാണ് രോഗം മൂര്‍ച്ഛിക്കാതിരിക്കാന്‍ചെയ്യേണ്ടത്. പിന്നെ മലിനീകരണം തടയുക, പാചകം ചെയ്യുമ്ബോള്‍ വായു സഞ്ചാരം നടക്കത്തക്കവിധം ജനാലകളും, കതകുകളും തുറന്നിടുക. നിര്‍മ്മാണമേഖല, ഖനനം തുടങ്ങിയവയില്‍ ജോലി ചെയ്യുന്നവര്‍ മാസ്ക് ഉപയോഗിക്കുന്നത് രോഗം വരാതിരിക്കാന്‍ സഹായിക്കും. ചികിത്സ പ്രധാനമായും രോഗബാധിതരെ രോഗം നിര്‍ണയിക്കുന്ന അവസരത്തില്‍ തീവ്രത അനുസരിച്ച്‌ മൈല്‍ഡ്. മോഡറേറ്റ്, സിവിയര്‍ എന്നിങ്ങനെ തരംതിരിക്കും. മൈല്‍ഡിന് ജീവിതസാഹചര്യങ്ങളില്‍ മാറ്റംവരുത്തിയാല്‍ മതിയാവും. മേഡറേറ്റിന് ഇന്‍ഹേലര്‍, ശ്വാസനാളങ്ങള്‍ വികസിക്കാനുള്ള ഗുളികകള്‍, തീവ്രത അനുസരിച്ച്‌ നല്‍കേണ്ടിവരും എന്നാല്‍ severe ഉള്ള രോഗികള്‍ക്ക് ഓക്സിജന്‍ ആവശ്യമായി വരും. ഡോ.സോഫിയ സലിം കണ്‍സള്‍ട്ടന്റ് പള്‍മണോളജിസ്റ്റ് എ​സ്.​യു.​റ്റി​ഹോ​സ്പി​റ്റല്‍ പ​ട്ടം,​തി​രു​വ​ന​ന്ത​പു​രം ഫോണ്‍​:0471​-4077888

Filed under .

0 comments for "അന്തരീക്ഷ മലിനീകരണവും പുകവലിയും പ്രശ്നക്കാര്‍"

Leave a reply

Hiring Now

Connect with Whats aap

Connect with Whats aap

Like Us

.

.

Popular Posts

All Rights Reserved @ Malakkallu Express-2016 - Developed by Bibin Thomas