Headlines
By Malakkallu Express:December 02, 2014

അഞ്ചു കോടിയില്‍ ഒരാള്‍ക്കു മാത്രം ലഭിക്കുന്ന ഭാഗ്യം; കശ്മീരിലെ സയാമീസ് ഇരട്ടകളെ രണ്ടാക്കിയതിനു ഇന്ത്യന്‍ മെഡിക്കല്‍ സംഘത്തിനു ലോകത്തിന്റെ കയ്യടി



ഒറ്റക്കരളുള്ള സയാമീസ് ഇരട്ടകളെ സങ്കീര്‍ണമായ ശസ്ത്രക്രിയയിലൂടെ വേര്‍പ്പെടുത്തി ഇന്ത്യന്‍ ഡോക്ടര്‍മാര്‍ ഒരിക്കല്‍ കൂടി പ്രശംസ പിടിച്ചു പറ്റിയിരിക്കുന്നു. കശ്മീരി ദമ്ബതികളുടെ രണ്ടു മാസം പ്രായമുള്ള സബൂറ, സഫൂറ എന്നീ കുരുന്നുകളെയാണ് അത്യപൂര്‍വ്വ ശസ്ത്രക്രിയാ വിജയത്തിലൂടെ ഈ ഡോക്ടര്‍മാര്‍ ജീവിതത്തിലേക്ക് തിരിച്ചെത്തിച്ചിരിക്കുന്നത്. അഞ്ച് കോടിയില്‍ ഒന്ന് എന്ന തോതിലാണ് ഈ ശസ്ത്രക്രിയയുടെ വിജയം. വയര്‍ഭാഗം ഒന്നിച്ച്‌ ചേര്‍ന്ന് ഒറ്റക്കരളുമായാണ് ഇവര്‍ ജനിച്ചത്. ഹരിയാനയിലെ മെഡാന്റ മെഡിസിറ്റി ഹോസ്പിറ്റലില്‍ 30 ഡോക്ടര്‍മാരടങ്ങിയ സംഘമാണ് ഈ അത്യപൂര്‍വ്വ ശസ്ത്രക്രിയ നടത്തി കരളിനെ രണ്ടാക്കി വിഭജിച്ച്‌ രണ്ടു കുട്ടികള്‍ക്കുമായി പകുത്തു കൊടുത്തത്. ജമ്മു കശ്മീരിലെ ശ്രീനഗറില്‍ നിന്നുള്ള സബീബ-മുഹമ്മദ് ഹമീദ് ദമ്ബതികളുടെ മക്കളാണിവര്‍. തങ്ങളുടെ കരളായ മക്കളെ കരളിന്റെ കഷ്ണങ്ങളാക്കി പുതുജീവന്‍ നല്‍കിയ ഡോക്ടര്‍മാരോട് നന്ദി പറയാന്‍ ഇവര്‍ക്ക് വാക്കുകളില്ല. പറഞ്ഞറിയിക്കാനാവാത്ത ആഹ്ലാദത്തിലാണിവര്‍. ഇവരെ ഊട്ടുന്നതും കുളിപ്പിക്കുന്നതുമെല്ലാം വളരെ പ്രയാസപ്പെട്ടാണ് ചെയ്തിരുന്നതെന്ന്അമ്മ സബീബ പറയുന്നു. മെഡാന്റ ഹോസ്പിറ്റലിലെ ശിശു വിഭാഗം ഡയറക്ടര്‍ ഡോക്ടര്‍ നീലം മോഹനന്റെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. 30 പേരടങ്ങുന്ന ശസ്ത്രക്രിയാ സംഘത്തില്‍ എട്ടു പേര്‍ ചേര്‍ന്നാണ് ശസ്ത്രക്രിയ നടത്തിയതെന്ന് അവര്‍ പറഞ്ഞു. കരള്‍ വിഭജിക്കുക എന്നതായിരുന്നു ഏറ്റവും വലിയ വെല്ലുവിളി. രക്തധമനികള്‍ ഒന്നിച്ചു ചേര്‍ന്നു നില്‍ക്കുന്നതിനാല്‍ കടുത്ത രക്ഷവാര്‍ച്ചയ്ക്ക് സാധ്യതയുണ്ടായിരുന്നു. ശസ്ത്രക്രിയയ്ക്കു ശേഷം കരളുകള്‍ പൂര്‍വ്വസ്ഥിതിയില്‍ പ്രവര്‍ത്തിക്കുമോ എന്നതും വെല്ലുവിളിയായിരുന്നു. സയാമീസ് ഇരട്ടകള്‍ ഏറിയ കേസുകളിലും ശസ്ത്രക്രിയയെ അതിജീവിക്കാറില്ല. അതു കൊണ്ട് തന്നെ തങ്ങളുടെ സംഘം ആശങ്കയിലായിരുന്നുവെന്നും വിജയകരമായി ഇതെല്ലാം ചെയ്യാന്‍ കഴിഞ്ഞെന്നും ഡോക്ടര്‍ നീലം പറഞ്ഞു. രണ്ടു കുട്ടിള്‍ക്കും പൊക്കിള്‍ കൊടി ഉണ്ടായിരുന്നില്ലെന്നും അത് ശസ്ത്രക്രിയയിലൂടെ നിര്‍മ്മിച്ചെന്നും അവര്‍ പറഞ്ഞു. ശസ്ത്രക്രിയയ്ക്കു ശേഷം സബൂറയെയും സഫൂറയെയും നാലു ദിവസം മുമ്ബ് ആശുപ്ത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തു. ഇപ്പോള്‍ സുഖമായി പാല്‍കുടിച്ച്‌ കഴിയുന്നു

Filed under , .

0 comments for "അഞ്ചു കോടിയില്‍ ഒരാള്‍ക്കു മാത്രം ലഭിക്കുന്ന ഭാഗ്യം; കശ്മീരിലെ സയാമീസ് ഇരട്ടകളെ രണ്ടാക്കിയതിനു ഇന്ത്യന്‍ മെഡിക്കല്‍ സംഘത്തിനു ലോകത്തിന്റെ കയ്യടി"

Leave a reply

Hiring Now

Connect with Whats aap

Connect with Whats aap

Like Us

.

.

Popular Posts

All Rights Reserved @ Malakkallu Express-2016 - Developed by Bibin Thomas