Headlines
By Malakkallu Express:December 02, 2014

മെഡിക്കല്‍ കോളേജിനുവേണ്ടി കിടപ്പുസമരം


ബദിയടുക്ക: കാസര്‍കോട് ഗവ. മെഡിക്കല്‍ കോളേജിന് തറക്കല്ലിട്ട് ഒരുവര്‍ഷം പൂര്‍ത്തിയായിട്ടും പ്രവൃത്തി ആരംഭിക്കാത്തതില്‍ പ്രതിഷേധിച്ച് ജനകീയ സമരസമിതി നാലിന് സെക്രട്ടേറിയറ്റിനു മുന്നില്‍ നടത്തുന്ന കിടപ്പുസമരം ബി.ആര്‍.പി. ഭാസ്‌കര്‍ ഉദ്ഘാടനം ചെയ്യും. നിര്‍ദിഷ്ട മെഡിക്കല്‍ കോളേജിന്റെ പ്രവൃത്തിക്ക് ഉടന്‍ ഭരണാനുമതി നല്‍കുക, നബാര്‍ഡിന്റെ പദ്ധതിക്ക് അംഗീകാരം വാങ്ങി ഉത്തരവിറക്കുക, പ്രഭാകരന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ കോളേജിന് അനുവദിച്ച 25 കോടി രൂപ നല്‍കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.
സമരസമിതി ചെയര്‍മാന്‍ മാഹിന്‍ കേളോട്ട് അധ്യക്ഷതവഹിച്ചു. മൂസാബി ചെര്‍ക്കള, പ്രൊഫ. ശ്രീനാഥ്, പി.ആര്‍.അമ്മണ്ണയ്യ, ജഗന്നാഥ ഷെട്ടി, ഹമീദ് പള്ളത്തട്ക്ക, അന്‍വര്‍ ഓസോണ്‍, മഞ്ചുനാഥ് മാന്യ, അബ്ദുല്‍ കാദര്‍, രവീന്ദ്രന്‍, പി.കെ.അബ്ദുല്ല, രമ്യ, ജീവന്‍തോമസ്, അബ്ദുല്ല ചാലക്കര, ഹൈദര്‍ കുടുപ്പം കുഴി തുടങ്ങിയവര്‍ സംസാരിച്ചു.

Filed under .

0 comments for "മെഡിക്കല്‍ കോളേജിനുവേണ്ടി കിടപ്പുസമരം"

Leave a reply

Hiring Now

Connect with Whats aap

Connect with Whats aap

Like Us

.

.

Popular Posts

All Rights Reserved @ Malakkallu Express-2016 - Developed by Bibin Thomas