Headlines
By Malakkallu Express:December 02, 2014

പാതയോരത്ത് ഭക്ഷണാവശിഷ്ടം തള്ളി; നേതാവിനെക്കൊണ്ടുതന്നെ വാരിച്ചു

ചെറുവത്തൂര്‍: മട്ടലായി ദേശീയപാതയോരത്ത് തള്ളിയ കല്യാണസദ്യയുടെ അവശിഷ്ടം നാട്ടുകാര്‍ തിരികെ വാരിച്ചു. മാലിന്യം തള്ളിയ മുസ്!ലിം ലീഗ് പിലിക്കോട് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ചന്തേരയിലെ എം.എ.മജീദും സഹായികളുമാണ് ഞാണങ്കൈയിലെത്തി തള്ളിയ മാലിന്യം തിരികെ വാരിയത്.
മട്ടന്‍ ബിരിയാണിയുടെ അവശിഷ്ടങ്ങളും പ്ലെയിറ്റ്, ഡിസ്‌പോസബിള്‍ ഗ്ലാസ്, പ്ലാസ്റ്റിക് അവശിഷ്ടങ്ങള്‍ ഉള്‍പ്പെടെയുള്ള മാലിന്യമാണ് റോഡരികില്‍ തള്ളിയിരുന്നത്. അവസാനം ഇവയെല്ലാം വാരി റോഡരികില്‍ കുമ്മായം വിതറിച്ചിട്ടാണ് നാട്ടുകാര്‍ നേതാവിനെയും സഹായികളെയും വിട്ടത്. ഇടയ്ക്ക് സംഘര്‍ഷവുമുണ്ടായി.
ഞായറാഴ്ച കല്യാണസദ്യ കഴിഞ്ഞ് തിങ്കളാഴ്ച പുലര്‍ച്ചെയാണ് മാലിന്യം ഞാണങ്കൈയില്‍ തള്ളിയത്. നായ്ക്കളും കാക്കകളും കടിച്ചുവലിച്ച് ഇവ റോഡിലേക്കുമെത്തി. ദുര്‍ഗന്ധം പരന്നുതുടങ്ങിയതോടെ പരിസരവാസികള്‍ മാലിന്യത്തില്‍ തിരച്ചില്‍നടത്തി തള്ളിയവരെ കണ്ടെത്തുകയായിരുന്നു. മാലിന്യത്തില്‍നിന്ന് കിട്ടിയ ബാഡ്ജ്, ബാങ്ക് രശീതി തുടങ്ങിയവയുടെ സഹായത്തോടെയാണ് നാട്ടുകാര്‍ ആളെ കണ്ടെത്തിയത്.
നാട്ടുകാര്‍ ചന്തേരയിലെ മജീദിന്റെ വീട്ടിലെത്തി നിക്ഷേപിച്ച മാലിന്യം തിരകെയെടുക്കണമെന്നാവശ്യപ്പെട്ടു. വിവരമറിഞ്ഞ് ചന്തേര പോലീസുമെത്തി. അതോടെ മജീദും സഹായികളുമെത്തി മാലിന്യം മുഴുവനും തിരികെ ലോറിയില്‍ കയറ്റി. ക്ഷുഭിതരായ നാട്ടുകാര്‍ക്കിടയില്‍നിന്ന് കൈയേറ്റശ്രമവും ഉണ്ടായി. ഇതിനിടയില്‍ മജീദിനെ സ്ഥലത്തുനിന്ന് കൂട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചുവെന്നാരോപിച്ച് ചെറുവത്തൂരില്‍ നാട്ടുകാര്‍ ഒരു കാര്‍ തടഞ്ഞ് ടയറിലെ കാറ്റഴിക്കുകയും ചെയ്തു.
മാലിന്യം തള്ളിയവര്‍ക്കെതിരെ കേസെടുക്കുമെന്നും ലോറി പോലീസ് കസ്റ്റഡിയിലെടുക്കുമെന്നുമുള്ള ചന്തേര എസ്.ഐ. പി.വി.രാജന്റെ ഉറപ്പിലാണ് നാട്ടുകാര്‍ പിരിഞ്ഞുപോയത്. പകര്‍ച്ചവ്യാധി ഉണ്ടാകാന്‍ സാധ്യതയുള്ള മാലിന്യം പൊതുസ്ഥലത്ത് നിക്ഷേപിച്ചതിന് എം.എ.മജീദിനെതിരെ കേസെടുത്ത് കസ്റ്റഡിലെടുത്തതായി എസ്.ഐ. പി.വി.രാജന്‍ പറഞ്ഞു.

Filed under .

0 comments for "പാതയോരത്ത് ഭക്ഷണാവശിഷ്ടം തള്ളി; നേതാവിനെക്കൊണ്ടുതന്നെ വാരിച്ചു"

Leave a reply

Hiring Now

Connect with Whats aap

Connect with Whats aap

Like Us

.

.

Popular Posts

All Rights Reserved @ Malakkallu Express-2016 - Developed by Bibin Thomas