Headlines
By Malakkallu Express:December 02, 2014

നോര്‍ക്ക അറ്റസ്റ്റേഷന്‍ ക്യാമ്പ് കാസര്‍കോട്ട് നടത്തണം -എം.എസ്.എഫ്.

കാസര്‍കോട്: വിദേശത്ത് ജോലിതേടുന്ന നിരവധി ഉദ്യോഗാര്‍ഥികള്‍ ആശ്രയിക്കുന്ന നോര്‍ക്ക അറ്റസ്റ്റേഷന്‍ ക്യാമ്പ് കാസര്‍കോട്ട് നടത്തണമെന്ന് ജില്ലാ എം.എസ്.എഫ്. നേതൃയോഗം ആവശ്യപ്പെട്ടു. ജില്ലയില്‍ അറ്റസ്റ്റേഷന്‍ സൗകര്യമില്ലാത്തതുകാരണം നിരവധി ഉദ്യോഗാര്‍ഥികളാണ് ദുരിതമനുഭവിക്കുന്നത്. ഇപ്പോള്‍ കാസര്‍കോട്ടുകാര്‍ക്ക് കണ്ണൂരാണ് ഏറ്റവും അടുത്തുള്ള കേന്ദ്രം. കണ്ണൂരിലെ ക്യാമ്പ് രാവിലെ എട്ടുമണിക്കാണ് ആരംഭിക്കുന്നത്. എന്നാല്‍, കാസര്‍കോട്ടുകാര്‍ക്ക് കൃത്യസമയത്ത് എത്തിച്ചേരാന്‍ സാധിക്കുന്നില്ല. ആഴ്ചയില്‍ ഒരിക്കലെങ്കിലും കാസര്‍കോട്ട് ക്യാമ്പ് നടത്തണമെന്ന് യോഗം ആവശ്യപ്പെട്ടു.
പ്രസിഡന്റ് ഹാഷിം ബംബ്രാണ അധ്യക്ഷതവഹിച്ചു. ഉസാം പള്ളങ്കോട്, സാദിഖുല്‍ അമീന്‍, ആസിഫലി കന്തല്‍, ഇര്‍ഷാദ് പടന്ന, ഇര്‍ഷാദ് മൊഗ്രാല്‍, ജാബിര്‍ തങ്കയം എന്നിവര്‍ സംസാരിച്ചു. ആക്ടിങ് ജനറല്‍ സെക്രട്ടറി സി.ഐ.എ.ഹമീദ് സ്വാഗതം പറഞ്ഞു.

Filed under .

0 comments for "നോര്‍ക്ക അറ്റസ്റ്റേഷന്‍ ക്യാമ്പ് കാസര്‍കോട്ട് നടത്തണം -എം.എസ്.എഫ്."

Leave a reply

Hiring Now

Connect with Whats aap

Connect with Whats aap

Like Us

.

.

Popular Posts

All Rights Reserved @ Malakkallu Express-2016 - Developed by Bibin Thomas