Headlines
By Malakkallu Express:December 02, 2014

കാഞ്ഞങ്ങാട്ടെ മാലിന്യം ഒരാഴ്ചയ്ക്കകം നീക്കാന്‍ ഉത്തരവ്‌

കാഞ്ഞങ്ങാട്: നഗരപ്രദേശത്തെ മാലിന്യങ്ങള്‍ ഒരാഴ്ചയ്ക്കകം നീക്കംചെയ്യാന്‍ നഗരസഭ സെക്രട്ടറിക്ക് സബ് കളക്ടറുടെ ഉത്തരവ്. പക്ഷിപ്പനി, കുരങ്ങുപനി ഉള്‍പ്പെടെ വിവിധതരം പകര്‍ച്ചപ്പനികള്‍ നാടെങ്ങും പടര്‍ന്നുപിടിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് സബ് കളക്ടര്‍ കെ.ജീവന്‍ ബാബു, കാഞ്ഞങ്ങാട് നഗരസഭാ സെക്രട്ടറിക്ക് അടിയന്തരമായി മാലിന്യം നീക്കാന്‍ ഉത്തരവ് നല്കിയത്.
നഗരസഭയിലെ പൊതുസ്ഥലങ്ങളിലെ പ്രത്യേകിച്ച് കാഞ്ഞങ്ങാട് നഗരത്തിലെ പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നീക്കണമെന്നാണ് ഉത്തരവില്‍ ആവശ്യപ്പെടുന്നത്.
ഒന്നരവര്‍ഷംമുമ്പ് ചെമ്മട്ടംവയല്‍ മാലിന്യ നിക്ഷേപകേന്ദ്രത്തിലുണ്ടായ തീപ്പിടിത്തത്തെ തുടര്‍ന്നാണ് നഗരത്തിലെ മാലിന്യനീക്കം നിലച്ചത്. ചെമ്മട്ടംവയല്‍ പ്രദേശത്തുകാരുടെ എതിര്‍പ്പായിരുന്നു പ്രധാന കാരണം. പരീക്ഷണാടിസ്ഥാനത്തില്‍ ഏഴര ലക്ഷം രൂപ ചെലവില്‍ മാലിന്യം കത്തിച്ചുകളയാനുള്ള ഇന്‍സിനറേറ്റര്‍ നഗരസഭ മാലിന്യനിക്ഷേപ കേന്ദ്രത്തില്‍ സ്ഥാപിച്ചിരുന്നു. എന്നാല്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അനുമതിയില്ലാത്തതിനാല്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിഞ്ഞില്ല.
സബ് കളക്ടറുടെ ഉത്തരവിന്റെ വെളിച്ചത്തില്‍ ബന്ധപ്പെട്ടവരുമായി ആലോചിച്ച് നടപടി എടുക്കുമെന്ന് നഗരസഭാ ഉപാധ്യക്ഷന്‍ പ്രഭാകരന്‍ വാഴുന്നോെറാടിയും നഗരസഭ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ എല്‍.സുലൈഖയും പറഞ്ഞു. കഴിഞ്ഞ നഗരസഭായോഗത്തില്‍ ചെമ്മട്ടംവയല്‍ മാലിന്യനിക്ഷേപകേന്ദ്രത്തിലേക്ക് മാലിന്യം മാറ്റുന്നതിന് തീരുമാനമെടുത്തിരുന്നു.
ബുധനാഴ്ച ഉന്നത റവന്യൂ ഉദ്യോഗസ്ഥരടക്കം ജനപ്രതിനിധികളും ചെമ്മട്ടംവയല്‍ മാലിന്യനിക്ഷേപ കേന്ദ്രം സന്ദര്‍ശിക്കുമെന്ന് എല്‍.സുലൈഖ പറഞ്ഞു.

Filed under .

0 comments for "കാഞ്ഞങ്ങാട്ടെ മാലിന്യം ഒരാഴ്ചയ്ക്കകം നീക്കാന്‍ ഉത്തരവ്‌"

Leave a reply

Hiring Now

Connect with Whats aap

Connect with Whats aap

Like Us

.

.

Popular Posts

All Rights Reserved @ Malakkallu Express-2016 - Developed by Bibin Thomas