Headlines
By Malakkallu Express:December 02, 2014

കുറ്റിക്കോല്‍ വാര്‍ഡ് ഉപതിരഞ്ഞെടുപ്പ് ഇന്ന്‌

കാസര്‍കോട്: സി.പി.എം. വിഭാഗീയതയെത്തുടര്‍ന്ന് ഒഴിവുവന്ന കുറ്റിക്കോല്‍ ഗ്രാമപ്പഞ്ചായത്തിലെ 13-ാം വാര്‍ഡില്‍ ചൊവ്വാഴ്ച ഉപതിരഞ്ഞെടുപ്പ് നടക്കും. വാര്‍ഡംഗവും പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷനുമായിരുന്ന സജു അഗസ്റ്റിന്‍ രാജിവെച്ച ഒഴിവിലാണ് മത്സരം. സി.പി.എം. വിഭാഗീയതയെത്തുടര്‍ന്നായിരുന്നു സജുവിന്റെ രാജിയും പാര്‍ട്ടിയില്‍നിന്നുള്ള പുറത്താകലും. എന്നാല്‍ ഉപതിരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി മത്സരിച്ചുകൊണ്ടാണ് സി.പി.എമ്മിനെതിരെ സജു വെല്ലുവിളിയുയര്‍ത്തുന്നത്. കെ.ബാലരാമന്‍ നമ്പ്യാരാണ് യു.ഡി.എഫ്. സ്ഥാനാര്‍ഥി. കെ.എന്‍.രാജന്‍ സി.പി.എം. സ്ഥാനാര്‍ഥിയും കെ.ചന്ദ്രന്‍ ബി.ജെ.പി. സ്ഥാനാര്‍ഥിയുമാണ്.
മുന്‍ തിരഞ്ഞെടുപ്പില്‍ 1516 വോട്ടര്‍മാരായിരുന്നു ഉണ്ടായിരുന്നത്. സജു അഗസ്റ്റിന്‍ 654, കോണ്‍ഗ്രസിലെ ജോര്‍ജ് ജോസഫ് 579 , ബി.ജെ.പി. 106 എന്നിങ്ങനെയായിരുന്നു സ്ഥാനാര്‍ഥികള്‍ക്ക് ലഭിച്ച വോട്ട്. ഇത്തവണ 1445 വോട്ടര്‍മാരാണ് വാര്‍ഡിലുള്ളത്.

Filed under .

0 comments for "കുറ്റിക്കോല്‍ വാര്‍ഡ് ഉപതിരഞ്ഞെടുപ്പ് ഇന്ന്‌"

Leave a reply

Hiring Now

Connect with Whats aap

Connect with Whats aap

Like Us

.

.

Popular Posts

All Rights Reserved @ Malakkallu Express-2016 - Developed by Bibin Thomas