Headlines
By Malakkallu Express:December 02, 2014

വടക്കുകിഴക്കും കീഴടക്കി ഗോവ


മഡ്ഗാവ് • ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ ഗോവന്‍ അശ്വമേധം വീണ്ടും. വടക്കുകിഴക്കന്‍ പോരാട്ടവീര്യവുമായി എത്തിയ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സിയെ 3_0നു കീഴടക്കി എഫ്സി ഗോവ ഐഎസ്‌എല്ലില്‍ തുടര്‍ച്ചയായ മൂന്നാം വിജയം കുറിച്ചു. ആദ്യപകുതിയില്‍ റോമിയോ ഫെര്‍ണാണ്ടസ് (33), മിറോസ്ലാവ് സെപ്ളിക (46) എന്നിവരുടെ ഗോളുകളില്‍ 2_0നു ഗോവ മുന്നിലായിരുന്നു. 74_ാം മിനിറ്റില്‍ ആന്ദ്രേ സാന്‍റോസിന്‍റെ ഗോളില്‍ അവര്‍ പട്ടിക പൂര്‍ത്തിയാക്കുകയും ചെയ്തു (3_0). 12 കളിയില്‍നിന്നു 18 പോയിന്‍റുമായി രണ്ടാം സ്ഥാനത്തേക്കുയര്‍ന്ന ഗോവ സെമിസാധ്യത സജീവമാക്കി. 12 കളിയില്‍ 13 പോയിന്‍റുമായി നോര്‍ത്ത് ഈസ്റ്റ് ആറാംസ്ഥാനത്താണ്. ബ്രസീലിന്‍റെ മുന്‍ സൂപ്പര്‍ താരം സീക്കോയുടെ പരിശീലന മികവില്‍ കരുത്തന്‍ കളിയിലേക്കുണര്‍ന്നുകഴിഞ്ഞു എന്നു തെളിയിച്ച ഗോവ ടീം ഇതോടെ തങ്ങളുടെ ഹോം മല്‍സരങ്ങള്‍ പൂര്‍ത്തിയാക്കി. തുടക്കംമുതല്‍ ആക്രമിച്ചു കളിച്ച ഗോവ ഇതിനെക്കാള്‍ വലിയ മാര്‍ജിനില്‍ ജയിക്കാതിരുന്നതു ഭാഗ്യക്കേടുകൊണ്ടാണ്. അമിരിയും ആന്ദ്രേ സാന്‍റോസും അവസരങ്ങള്‍ നഷ്ടമാക്കി.

Filed under .

0 comments for "വടക്കുകിഴക്കും കീഴടക്കി ഗോവ"

Leave a reply

Hiring Now

Connect with Whats aap

Connect with Whats aap

Like Us

.

.

Popular Posts

All Rights Reserved @ Malakkallu Express-2016 - Developed by Bibin Thomas