By Malakkallu Express:December 08, 2014
ബാറ്റ്മാന്റെ കാര്‍ ലേലത്തില്‍ പോയത് 85 ലക്ഷം രൂപയ്ക്ക്
ഡള്ളാസ്: 1963 ബാറ്റ്മാന്‍ ടെലിവിഷന്‍ സീരിയസിനായി നിര്‍മ്മിച്ച ബാറ്റ് മൊബൈലാണ് ഇപ്പോള്‍ ഈ വിലയ്ക്ക് ലേലത്തില്‍ പോയത്. 
1963 ലാണ് ഡിസി കോമിക്‌സിന്റെ പ്രശസ്ത കഥാപാത്രമായ ബാറ്റമാന്‍ ആദ്യമായി സ്‌ക്രീനില്‍ പ്രത്യക്ഷപ്പെട്ടത്. അതിനാല്‍ തന്നെ ചിത്രകഥയ്ക്ക് പുറത്ത് ഉണ്ടായ ആദ്യ ബാറ്റ്മാന്‍ കാറാണിത്. എന്നാല്‍ ആരാണ് ഇത്രയും വിലയ്ക്ക് ബാറ്റ്മാന്റെ കാറ് വാങ്ങിയതെന്ന് ലേല കമ്ബനി ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ടോയികാര്‍ എക്‌സേഞ്ച് എന്ന ഏജന്‍സിയാണ് ഈ കാര്‍ ലേലത്തിന് വച്ചത്. ഫോറസ്റ്റ് റോബിന്‍സണ്‍ എന്നയാളാണ് ഈ കാര്‍ നിര്‍മ്മിച്ചത്. ഓല്‍ഡ്‌സ് മൊബൈല്‍ 88 പരിഷ്‌കരിച്ചാണ് ഈ മോഡല്‍ നിര്‍മ്മിച്ചത്.1968ല്‍ ഈ സീരിയല്‍ അവസാനിക്കും വരെ സീരിയലിലെ ബാറ്റ്മാന്‍ ഈ കാറാണ് ഉപയോഗിച്ചിരുന്നത്.

