Headlines
By Malakkallu Express:December 19, 2014

എ.ടി.എമ്മിന് നിരക്ക്: ഒരുരൂപയുടെ ചെക്കുകളുമായി യൂത്ത്‌കോണ്‍ഗ്രസുകാര്‍ ബാങ്കില്‍ നിറഞ്ഞു

കാഞ്ഞങ്ങാട്: എ.ടി.എം. സേവനത്തിന് നിരക്കേര്‍പ്പെടുത്തിയതില്‍ പ്രതിക്ഷേധിച്ച് യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൂട്ടത്തോടെ ഒരുരൂപ എഴുതിയ ചെക്കുമായി സിന്‍ഡിക്കേറ്റ് ബാങ്കിന്റെ കാഞ്ഞങ്ങാട് ശാഖയിലെത്തി. മാറിമാറി ചെക്ക് നല്കി ജീവനക്കാരെ പൊറുതിമുട്ടിപ്പിക്കുന്ന സമരരീതിയായിരുന്നു. തുടര്‍ന്നുനടന്ന സമരം കെ.പി.സി.സി. ജനറല്‍ സെക്രട്ടറി അഡ്വ. ടി.സിദ്ദിഖ് ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് സാജിദ് മൗവ്വല്‍ അധ്യക്ഷതവഹിച്ചു. കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് ഹക്കീം കുന്നില്‍, ഡി.വി.ബാലകൃഷ്ണന്‍, അഡ്വ. കെ.ബാബുരാജ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ജോഷി കണ്ടത്തില്‍, വിനോദ്കുമാര്‍, ശ്രീജിത്ത് മാടക്കല്‍, രാജേഷ് പുല്ലൂര്‍, സനല്‍കുമാര്‍, വി.വി.നിഷാന്ത്, ചന്ദ്രന്‍ കരിച്ചേരി, ശ്രീജിത്ത് ചൊയ്യങ്കോട്, പ്രവീണ്‍ തോയമ്മല്‍, സന്തോഷ് എന്നിവര്‍ സംസാരിച്ചു.

Filed under .

0 comments for "എ.ടി.എമ്മിന് നിരക്ക്: ഒരുരൂപയുടെ ചെക്കുകളുമായി യൂത്ത്‌കോണ്‍ഗ്രസുകാര്‍ ബാങ്കില്‍ നിറഞ്ഞു"

Leave a reply

Hiring Now

Connect with Whats aap

Connect with Whats aap

Like Us

.

.

Popular Posts

All Rights Reserved @ Malakkallu Express-2016 - Developed by Bibin Thomas