Headlines
By Malakkallu Express:December 19, 2014

മാവുങ്കാല്‍ സബ്‌സ്റ്റേഷന്‍ നവീകരണം ഇന്നുതുടങ്ങും; മൂന്നുദിവസം വൈദ്യുതി നിയന്ത്രണം

കാഞ്ഞങ്ങാട്: മാവുങ്കാല്‍ 110 കെ.വി. സബ്‌സ്റ്റേഷന്‍ നവീകരണം വെള്ളിയാഴ്ച തുടങ്ങും. മൂന്നുദിവസം ഭാഗികവൈദ്യുതി നിയന്ത്രണം വേണ്ടിവരുമെന്ന് വൈദ്യുതിവകുപ്പ് കാഞ്ഞങ്ങാട് ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.
മാവുങ്കാല്‍ സബ്‌സ്റ്റേഷനിലെ പഴയ 10 മെഗാവോള്‍ട്ട് ആമ്പിയര്‍ (എം.വി.എ.) ട്രാന്‍സ്‌ഫോമര്‍ മാറ്റി ശേഷികൂടിയ 12.5 എം.വി.എ. ട്രാന്‍സ്‌ഫോമര്‍ സ്ഥാപിക്കുന്ന ജോലിയാണ് നടക്കുന്നത്. സബ് സ്റ്റേഷനില്‍ 1979-ല്‍ തുടക്കത്തില്‍ സ്ഥാപിച്ച ട്രാന്‍സ് ഫോമറാണ് കാലപ്പഴക്കംകാരണം മാറ്റിസ്ഥാപിക്കുന്നത്. കാഞ്ഞങ്ങാട്, ഹൊസ്ദുര്‍ഗ്, ചിത്താരി ഫീഡറുകളിലെ വൈദ്യുതി വിതരണത്തെയാണ് നവീകരണജോലി ബാധിക്കുക. ഈ ഭാഗങ്ങളില്‍ താത്കാലിക സംവിധാനമായി ബേക്കല്‍, പെരിയ, നീലേശ്വരം ഭാഗങ്ങളില്‍നിന്ന് വൈദ്യുതി എത്തിക്കും. ഇതിനുള്ള േമാക് ട്രയല്‍ രണ്ടുതവണ നടന്നു. വ്യാഴാഴ്ചയും മോക് ട്രയല്‍ നടത്തിയിരുന്നു. മൈലാട്ടി, ചെറുപുഴ, ചെറുവത്തൂര്‍, വെസ്റ്റ് എളേരി സബ്‌സ്റ്റേഷനുകളില്‍നിന്ന് വൈദ്യുതി വിതരണം പുനഃക്രമീകരിക്കും.
കാഞ്ഞങ്ങാട്ട് നിര്‍മാണം തുടങ്ങിയ 33 കെ.വി. സബ്‌സ്റ്റേഷന്റെ ഭാഗമായി മാവുങ്കാല്‍ സബ്‌സ്റ്റേഷന്‍ 16 എം.വി.എ. ട്രാന്‍സ്‌ഫോമര്‍ സംവിധാനമൊരുക്കേണ്ടിവരും. ഇതിനുള്ള പ്രാരംഭ പ്രവര്‍ത്തനം തുടങ്ങിയതായി സബ്‌സ്റ്റേഷന്‍ അസി. എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ കെ.ടി.കരുണാകരന്‍ പറഞ്ഞു.
കാഞ്ഞങ്ങാട് സ്റ്റേഷനിലേക്ക് 4.5 കി.മീ. ദൂരം ഭൂഗര്‍ഭ കേബിളുകളും 2.5 കി.മീ. ദൂരം ഭൗമോപരിതല ലൈനുകളും വേണ്ടിവരും. ഇതുസംബന്ധിച്ച് കാഞ്ഞങ്ങാട് റോഡ് വികസനപ്രവൃത്തി ഏറ്റെടുത്ത കെ.എസ്.ടി.പി. അധികൃതരുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്.
ബേളൂര്‍ ബസ്സ്‌റ്റേഷന്റെ നവീകരണത്തിന്റെ ഭാഗമായി അഞ്ച് എം.വി.എ. ട്രാന്‍സ്‌ഫോമര്‍ ഉടനെ സ്ഥാപിക്കും.
നവീകരണത്തിന്റെ ഭാഗമായി ഉണ്ടാകുന്ന അസൗകര്യം ഒഴിവാക്കാന്‍ വൈകിട്ട് ആറുമുതല്‍ രാത്രി ഒമ്പതുവരെ വൈദ്യുതി ഉപഭോഗം പരമാവധി കുറച്ച് ഉപഭോക്താക്കള്‍ സഹകരിക്കണമെന്ന് വൈദ്യുതിവകുപ്പ് കാഞ്ഞങ്ങാട് ഇലക്ട്രിക്കല്‍ ഡിവിഷന്‍ എന്‍ജിനീയര്‍ അഭ്യര്‍ഥിച്ചു.

Filed under .

0 comments for "മാവുങ്കാല്‍ സബ്‌സ്റ്റേഷന്‍ നവീകരണം ഇന്നുതുടങ്ങും; മൂന്നുദിവസം വൈദ്യുതി നിയന്ത്രണം"

Leave a reply

Hiring Now

Connect with Whats aap

Connect with Whats aap

Like Us

.

.

Popular Posts

All Rights Reserved @ Malakkallu Express-2016 - Developed by Bibin Thomas