By Malakkallu Express:December 08, 2014
ശബരിമലയില്‍ ഭക്‌തരോട് മോശമായി പെരുമാറിയ പോലീസുകാരന് സസ്‌പെന്‍ഷന്‍
തിരുവനന്തപുരം: ശബരിമലയില്‍ ഭക്‌തരോട് മോശമായി പെരുമാറിയതിന് പോലീസുകാരന് സസ്‌പെന്‍ഷന്‍.
കാട്ടകട സ്‌റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ബൈഷുവിനെയാണ് സസ്‌പെന്‍റ് ചെയ്‌തത്. ഭക്‌തരോട് മോശമായി പെരുമാറിയത് ചോദ്യം ചെയ്‌ത മാധ്യമ പ്രവര്‍ത്തകരെ ഇയാള്‍ കയ്യേറ്റം ചെയ്‌തിരുന്നു. തുടള്‍ന്ന് മാധ്യമ പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് തിരുവനന്തപുരം റൂറല്‍ എസ്‌പിയുടെതാണ് നടപടി.

