By Malakkallu Express:December 07, 2014
രണ്ടുവര്‍ഷത്തിനകം കേരളം പാലുല്‍പാദനത്തി സ്വയം പര്യാപ്തത നേടും- മന്ത്രി കെ.സി ജോസഫ്
ചിറ്റാരിക്കാല്‍: 2016-ഓടെ കേരളം പാലുല്‍പാദനത്തില്‍ സ്വയം പര്യാപ്തത നേടുമെന്ന് കേരള ഗ്രാമവികസന -ക്ഷീരവികസന വകുപ്പ് മന്ത്രി കെ. സി. ജോസഫ് പറഞ്ഞു. ജില്ലാ കര്‍ഷകസംഗമവും പാലാവയല്‍ ക്ഷീരസഹകരണസംഘം കെട്ടിടോദ്ഘാടനവും നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ക്ഷീരോദ്പ്പാദനമേഖലയിലാണ് ഇന്ന് കേരളം ഏറ്റവും കൂടുതല്‍ മുന്നേറ്റം തുടരുന്നത്. മൂന്ന് വര്‍ഷത്തിനുളളില്‍ പാലുല്‍പാദനത്തില്‍ 30 ശതമാനം വര്‍ധനവുണ്ടായി. 2010ല്‍ ആറ്-ഏഴ് ലക്ഷം ലിറ്റര്‍ പാല്‍ കര്‍ണ്ണാടക തമിഴ്നാട് സംസ്ഥാനങ്ങളില്‍ നിന്ന് വാങ്ങിയിരുന്നിടത്ത് ഇന്ന് ഒന്നര ലക്ഷം ലിറ്റര്‍ പാല്‍ മാത്രമാണ് പുറത്ത് നിന്ന് വാങ്ങുന്നത്. അടുത്ത രണ്ട് വര്‍ഷത്തിനുളളില്‍ ഈ കുറവ് നികത്താന്‍ കഴിയും-മന്ത്രി പറഞ്ഞു.
കെ. കുഞ്ഞിരാമന്‍ എം.എല്‍.എ(തൃക്കരിപ്പൂര്‍) അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.എസ് കുര്യാക്കോസ്, കേരളക്ഷീര കര്‍ഷക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ ജോണ്‍ ജേക്കബ് വളളക്കാലില്‍, പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മീനാക്ഷി ബാലകൃഷ്ണന്‍, എം.ആര്‍.സി.എം.പി.യു ചെയര്‍മാന്‍ കെ.എന്‍. സുരേന്ദ്രന്‍ നായര്‍, പാലാവയല്‍ സെന്‍റ് ജോണ്‍സ് ചര്‍ച്ച് വികാരി റവ: ഫാദര്‍ തോമസ് പട്ടാംകുളം, ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജെയിംസ് പന്തമ്മാക്കല്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു. ചടങ്ങില്‍ ക്ഷീരമേഖലയില്‍ മികച്ച പ്രകടനം കാഴ്ച വെച്ച കര്‍ഷകരെയും സംഘങ്ങളെയും ആദരിക്കുകയും വിവിധ ധനസഹായം വിതരണം ചെയ്യുകയും ചെയ്തു.