By Malakkallu Express:December 12, 2014
അന്തരീക്ഷ മലിനീകരണം: താജ്മഹലിന് മങ്ങലേല്‍ക്കുന്നു
വാഷിങ്ടണ്‍: അന്തരീക്ഷ മലിനീകരണം കാരണം താജ്മഹലിന് മങ്ങലേല്‍ക്കുന്നതായി റിപ്പോര്‍ട്ട്. താജ്മഹലിന്റെ തിളങ്ങുന്ന താഴികകുടങ്ങള്‍ക്കും ഉയര്‍ന്നു നില്‍ക്കുന്ന മിനാരങ്ങള്‍ക്കും മേല്‍ പൊടിയും കാര്‍ബണും വന്നുപതിക്കുന്നതാണ് നിറം മങ്ങലിന് കാരണമെന്നാണ് ഇന്ത്യയില്‍ നിന്നും അമേരിക്കയില്‍ നിന്നുമുള്ള ഗവേഷകരുടെ കണ്ടെത്തല്‍. ഫാക്ടറികളില്‍ നിന്നു വരുന്ന മാലിന്യം നിറഞ്ഞ പുക, പെട്രോളിയം ഉത്പന്നങ്ങള്‍, പൊടി പടലങ്ങള്‍ എന്നിവയാണ് ഇതിന് കാരണമാകുന്നത്. ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നും എല്ലാവര്‍ഷവും ലക്ഷക്കണക്കിന് ആളുകള്‍ താജ്മഹല്‍ കാണാനായി എത്തുന്നുണ്ട്.

1983ല്‍ ഈ നിര്‍മിതി യുനസ്‌കോയുടെ ലോക പൈതൃക ഭൂപടത്തില്‍ ഇടം നേടുകയും ചെയ്തു.1970കളുടെ ആരംഭത്തില്‍ തന്നെ ഇതിനുമേല്‍ ചാര നിറത്തിലുള്ള ആവരണം കണ്ടെത്തിയിരുന്നു.ജോര്‍ജിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, യു.എസിലെ യൂണിവേഴ്‌സിറ്റി ഓഫ് വിസ്‌കോണ്‍സില്‍, കാണ്‍പൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യഎന്നിവ സംയുക്തമായി നടത്തിയ ഗവേഷണ പഠനങ്ങളാണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തു വിട്ടത്.