Headlines
By Malakkallu Express:December 12, 2014

പ്രവാസി വോട്ട് പ്രോക്‌സി, ഇ-പോസ്റ്റല്‍ പരിഗണനയില്‍

ന്യൂഡല്‍ഹി: പ്രവാസി വോട്ടര്‍മാര്‍ക്ക് പ്രോക്‌സി വോട്ടിംഗ്, ഇ-പോസ്റ്റല്‍ സംവിധാനം വഴി വോട്ടിംഗ് സൗകര്യം ഏര്‍പ്പെടുത്തുന്നത് സര്‍ക്കാറിന്റെ പരിഗണനയിലുണ്ടെന്ന് സര്‍ക്കാര്‍ ലോക്‌സഭയെ അറിയിച്ചു. പ്രവാസികള്‍ക്ക് വോട്ടിംഗ് സംവിധാനം ഏര്‍പ്പെടുത്തുന്നതിന് മറ്റു മാര്‍ഗങ്ങള്‍ തേടുന്നതിനായി ഇലക്ഷന്‍ കമ്മീഷന്‍ രൂപീകരിച്ച കമ്മിറ്റി ഇ പോസ്റ്റല്‍ ബാലറ്റ് പേപ്പര്‍, പ്രോക്‌സി വോട്ടിംഗ് സംവിധാനങ്ങള്‍ മറ്റിതര മാര്‍ഗങ്ങളായി ശിപാര്‍ശ ചെയ്തിട്ടുണ്ടെന്ന് നിയമമന്ത്രി ഡി.വി. സദാനന്ദ ഗൗഡ അറിയിച്ചു.


റിപ്പോര്‍ട്ടിന്‍മേലുള്ള സര്‍ക്കാറിന്റെ പ്രതികരണം സുപ്രീംകോടതി ചോദിച്ചിട്ടുണ്ട്. പ്രസ്തുത കാര്യം സര്‍ക്കാറിന്റെ പരിഗണനയിലാണ്. നിര്‍ദ്ദേശം അംഗീകരിക്കപ്പെടുകയാണെങ്കില്‍ പ്രവാസികള്‍ക്ക് ഇലക്ട്രോണിക് മാര്‍ഗങ്ങള്‍ വഴി ബാലറ്റ് പേപ്പറുകള്‍ അയച്ചു കൊടുക്കുമെന്നും അവ വോട്ടര്‍മാര്‍ നേരിട്ട് ഇലക്ഷന്‍ അധികാരികളെ തിരിച്ചേല്‍പ്പിക്കണമെന്നുമാണ് ഈയടുത്ത കാലത്തു വന്ന പ്രസ്താവനയില്‍ ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ വി.എസ്. സമ്പത്ത് ഈയടുത്ത് പറഞ്ഞത്. അതിനായി നിയമം മാറ്റേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

Filed under .

0 comments for "പ്രവാസി വോട്ട് പ്രോക്‌സി, ഇ-പോസ്റ്റല്‍ പരിഗണനയില്‍"

Leave a reply

Hiring Now

Connect with Whats aap

Connect with Whats aap

Like Us

.

.

Popular Posts

All Rights Reserved @ Malakkallu Express-2016 - Developed by Bibin Thomas