Headlines
By Malakkallu Express:December 14, 2014

മാലക്കല്ല ് ട്രഷറി ഉടന്‍ പ്രവര്‍ത്തനം തുടങ്ങണം -പെന്‍ഷനേഴ്‌സ് അസോസിയേഷന്‍

വെള്ളരിക്കുണ്ട്: മാലക്കല്ലില്‍ ഉദ്ഘാടനം ചെയ്ത ട്രഷറി ഉടന്‍ പ്രവര്‍ത്തനം തുടങ്ങണമെന്ന് സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. കള്ളാര്‍, പനത്തടി, കോടോം-ബേളൂര്‍, കുറ്റിക്കോല്‍ പഞ്ചായത്തുകള്‍ക്കു പ്രയോജനപ്പെടാനാണു മാലക്കല്ല് ട്രഷറി അനുവദിച്ചത്. കഴിഞ്ഞ ജൂണ്‍ 13-ന് മന്ത്രി കെ.എം.മാണിയാണ് ട്രഷറിയുടെ ഉദാഘാടനം നടത്തിയത്.
കാര്‍ഷികസര്‍വകലാശാലയില്‍നിന്ന് വിരമിച്ചവര്‍ക്കുള്ള പെന്‍ഷന്‍ ആനുകൂല്യങ്ങളും ക്ഷാമാശ്വാസകുടിശ്ശികയും നല്‍കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
കെ.പി.സി.സി. ജനറല്‍ സെക്രട്ടറി അഡ്വ. സജീവ് ജോസഫ് ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയര്‍മാന്‍ രാജു കട്ടക്കയം അധ്യക്ഷത വഹിച്ചു. കെ.പി.സി.സി. ജനറല്‍ സെക്രട്ടറി കെ.പി.കുഞ്ഞിക്കണ്ണന്‍, നിര്‍വാഹകസമിതിയംഗം പി.ഗംഗാധരന്‍നായര്‍, സൈമണ്‍ പള്ളത്തുകുഴി, കരിമ്പില്‍ കൃഷ്ണന്‍, ബാലകൃഷ്ണ വോര്‍ക്കുഡ്‌ലു, ഐ.എന്‍.ടി.യു.സി. ജില്ലാ പ്രസിഡന്റ് പി.ജി.ദേവ്, ഹക്കിം കുന്നില്‍, ഹരീഷ് പി.നായര്‍, എ.സി.ജോസ്, പി.വി.രവി കോഹിനൂര്‍, സാജിദ് മൗവല്‍, കെ.ജെ.വര്‍ക്കി, തങ്കച്ചന്‍ തോമസ്, ശാന്തമ്മ ഫിലിപ്പ്, സി.വി.ഗോപകുമാര്‍, ജേക്കബ് ജോസഫ്, ബി.പി.പ്രദീപ്കുമാര്‍, അലോഷ്യസ് ജോര്‍ജ്, സി.സി.കുമാരന്‍, ജോസ്‌കുട്ടി, വി.സി.ദേവസ്യ എന്നിവര്‍ സംസാരിച്ചു. ജില്ലാ പ്രസിഡന്റ് അച്ചേരി ബാലകൃഷ്ണന്‍ സ്വാഗതം പറഞ്ഞു.
പ്രതിനിധിസമ്മേളനം സംസ്ഥാന ജനറല്‍സെക്രട്ടറി ഡി.അരവിന്ദാക്ഷന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ്​പ്രസിഡന്റ് എം.പി.വേലാ
യുധന്‍, സെക്രട്ടറി കെ.വി.ചന്ദ്രശേഖരന്‍, സി.ഉണ്ണിക്കൃഷ്ണന്‍ നായര്‍, പി.കെ.ദിവാകരന്‍, ജി.മുരളീധരന്‍ എന്നിവര്‍ സംസാരിച്ചു. ഭാരവാഹികള്‍: അച്ചേരി ബാലകൃഷ്ണന്‍ (പ്രസി.), വി.കൃഷ്ണന്‍ (സെക്ര.), പി.ബാലകൃഷ്ണന്‍ (ഖജാ.).

Filed under .

0 comments for "മാലക്കല്ല ് ട്രഷറി ഉടന്‍ പ്രവര്‍ത്തനം തുടങ്ങണം -പെന്‍ഷനേഴ്‌സ് അസോസിയേഷന്‍"

Leave a reply

Hiring Now

Connect with Whats aap

Connect with Whats aap

Like Us

.

.

Popular Posts

All Rights Reserved @ Malakkallu Express-2016 - Developed by Bibin Thomas