By Malakkallu Express:December 07, 2014
കാര്‍ഷികവായ്പകള്‍ പൊതുമേഖലാ ബാങ്കുകള്‍ അട്ടിമറിക്കുന്നതായി പരാതി
കാഞ്ഞങ്ങാട്: കാര്‍ഷികമേഖലയെ അഭിവൃദ്ധിപ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന വായ്പാപദ്ധതികള്‍ പൊതുമേഖലാ ബാങ്കുകള്‍ അട്ടിമറിക്കുന്നതായി പരാതി. കിസാന്‍ ക്രഡിറ്റ് കാര്‍ഡ് ഹോള്‍ഡേഴ്‌സ് അസോസിയേഷനാണ് പരാതിയുമായി മുന്നോട്ടുവന്നത്. ബാങ്കുകളുടെ വികലമായ നിലപാടുകള്‍ കാരണം കര്‍ഷകര്‍ക്ക് സമയബന്ധിതമായി വായ്പ പുതുക്കിനല്‍കുന്നില്ല. വായ്പയെടുത്ത ഭൂരിഭാഗം കര്‍ഷകരില്‍നിന്നും നാലുശതമാനം പലിശയ്ക്ക് പകരം 14 ശതമാനം വരെ പലിശ നല്‍കാന്‍ നിര്‍ബന്ധിതരായിരിക്കുന്നതായി അസോസിയേഷന്‍ ആരോപിക്കുന്നു. കിസാന്‍ ക്രഡിറ്റ് കാര്‍ഡ് ഉടമകളില്‍നിന്ന് വാര്‍ഷിക സ്ഥലപരിശോധനകള്‍ നടത്താതെതന്നെ 500 രൂപ മുതല്‍ 1500 രൂപ വരെ ഇന്‍സ്‌പെക്ഷന്‍ ചാര്‍ജ് ഈടാക്കുന്നതും മറ്റൊരു ചൂഷണമായി അസോസിയേഷന്‍ ചൂണ്ടിക്കാട്ടുന്നു.
ബാങ്കുകള്‍ ഈടാക്കുന്ന പലിശയും മറ്റു വിവരങ്ങളും കൃത്യമായി പാസ് ബുക്കില്‍ രേഖപ്പെടുത്തിനല്‍കാന്‍ ബാങ്കുകള്‍ വിമുഖത കാട്ടുന്നതായി അസോസിയേഷന്‍ പ്രസിഡന്റ് പി.വി.ചാക്കോച്ചന്‍ പ്രസ്താവനയില്‍ പറഞ്ഞു.
കാര്‍ഷികവായ്പാ അക്കൗണ്ടുകളില്‍ വ്യാപകമായ ക്രമക്കേടുകള്‍ സംഭവിച്ചതായും ഇതിനെതിരെ കര്‍ഷകര്‍ ബാങ്കിങ് ഓംബുഡ്‌സ്മാനെ സമീപിച്ചതായി അസോസിയേഷന്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.