Headlines
By Malakkallu Express:December 15, 2014

മനോരോഗചികില്‍സയ്ക്കുള്ള സൗജന്യ മരുന്നുവിതരണം നിര്‍ത്തുന്നു

രാജപുരം: താളംതെറ്റിയ മനസ്സുകള്‍ക്കുള്ള സൗജന്യ മരുന്നുവിതരണവും നിര്‍ത്തുന്നു. നാല് ജില്ലകളിലെ 15,000 രോഗികള്‍ക്കാണ് സാമൂഹിക മാനസിക ആരോഗ്യ പദ്ധതി പ്രകാരം സര്‍ക്കാര്‍ സൗജന്യമായി ഇംഹാന്‍സ് മുഖേന മരുന്നുകള്‍ നല്‍കിയിരുന്നത്. ഒന്നേമുക്കാല്‍ കോടി രൂപ കുടിശികയായതിനാലാണ് നാലുജില്ലകളിലേക്കുള്ള മരുന്നുവിതരണം 15-ന് ശേഷം നിര്‍ത്താന്‍ ഇംഹാന്‍സ് ഡയറക്ടര്‍ നിര്‍ദേശം നല്‍കിയത്.
കാസര്‍കോട്, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ ഏഴുവര്‍ഷം മുമ്പ് ആരംഭിച്ച പദ്ധതിവഴി നല്‍കിയിരുന്ന മരുന്നുകള്‍ കഴിഞ്ഞ നാലുമാസങ്ങളായി കുറച്ചുവരികയായിരുന്നു. മരുന്ന്, വാഹനം, ശമ്പളം ഇനത്തില്‍ വന്‍കുടിശ്ശികയായതിനെത്തുടര്‍ന്ന് മുഖ്യമന്ത്രി, ആരോഗ്യമന്ത്രി എന്നിവരെ ഇംഹാന്‍സ് രേഖാമൂലം അറിയിച്ചിരുന്നെങ്കിലും നടപടി സ്വീകരിക്കാത്തതിനെത്തുടര്‍ന്നാണ് മരുന്നുവിതരണം നിര്‍ത്താന്‍ തീരുമാനിച്ചത്.
എന്‍ഡോസള്‍ഫാന്‍ ബാധിത ജില്ലയായ കാസര്‍കോട്ട് മാത്രം 1400 രോഗികള്‍ സ്ഥിരമായും 4,600 രോഗികള്‍ ഭാഗികമായും മരുന്ന് ഉപയോഗിക്കുന്നു. ഇതില്‍ എഴുപത് ശതമാനത്തേളം രോഗികള്‍ എന്‍ഡോസള്‍ഫാന്‍ ഇരകളാണ്. രണ്ട് ഡേ കെയര്‍ സെന്ററടക്കം ജില്ലയില്‍ 18 കേന്ദ്രങ്ങളില്‍ മാസത്തിലൊരുതവണയും ജനറല്‍ ആസ്​പത്രിയില്‍ മാസത്തില്‍ നാലുതവണയും പരിശോധന നടത്തിയാണ് മരുന്ന് വിതരണംചെയ്തിരുന്നത്.
രോഗികള്‍ക്കുള്ള മരുന്നുവിതരണം നിര്‍ത്തലാക്കിയാല്‍ പകരം സവിധാനങ്ങളൊന്നും ജില്ലയിലില്ല. പനത്തടി പ്രാഥമിക ആരോഗ്യകേന്ദ്രത്തിനുകീഴില്‍ മാത്രം 500 രോഗികളാണ് സ്ഥിരമായി മരുന്നുപയോഗിക്കുന്നത്. മരുന്നുവിതരണം നിര്‍ത്തലാക്കുന്നത് സാരമായി ബാധിക്കുന്നത് മനസ്സിന്റെ താളം തെറ്റിയവരെ സംരക്ഷിക്കുന്ന അനാഥാലയങ്ങളെയാണ്. കള്ളാര്‍ പഞ്ചായത്തിലെ പെരുമ്പള്ളിയില്‍ പ്രവര്‍ത്തിക്കുന്ന േബദ്‌ലഹേം ആശ്രമത്തില്‍ മാത്രം ചികിത്സയാവശ്യമുള്ള 40 രോഗികളുണ്ട്. സൗജന്യ മരുന്നുവിതരണം നിര്‍ത്തിയാല്‍ മാസം 50,000 രൂപ ചികിത്സയ്ക്കായി കണ്ടെത്തേണ്ടിവരുമെന്ന് ആശ്രമം നടത്തുന്ന പീറ്റര്‍ പറയുന്നു. ജില്ലയിലെ വിവിധകേന്ദ്രങ്ങളില്‍ ചികിത്സതേടിയെത്തുന്ന രോഗികള്‍ തിങ്കളാഴ്ച 10-ന് കളക്ടര്‍ക്ക് പരാതി നല്‍കും. പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ സമരരംഗത്തേക്ക് പോകാനാണ് തീരുമാനമെന്നും പീറ്റര്‍ പറയുന്നു.

Filed under .

0 comments for "മനോരോഗചികില്‍സയ്ക്കുള്ള സൗജന്യ മരുന്നുവിതരണം നിര്‍ത്തുന്നു"

Leave a reply

Hiring Now

Connect with Whats aap

Connect with Whats aap

Like Us

.

.

Popular Posts

All Rights Reserved @ Malakkallu Express-2016 - Developed by Bibin Thomas