
കാസര്‍കോട:് കേന്ദ്ര സര്‍വകലാശാലാ ഗണിതശാസ്ത്ര പഠനവകുപ്പ് നടത്തുന്ന അഞ്ചുദിന ദേശീയ ശില്പശാല തിങ്കളാഴ്ച തുടങ്ങും. കേന്ദ്ര സര്‍വകലാശാലാ പെരിയ തേജസ്വിനി ഹില്‍സ് കാമ്പസില്‍ നടക്കുന്ന ശില്പശാല രാവിലെ 10 മണിക്ക് തുടങ്ങും. 'മോഡ്യുള്‍ തിയറി' എന്ന വിഷയത്തില്‍ നടക്കുന്ന ശില്പശാലയില്‍ വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള ഗണിതശാസ്ത്ര മേഖലയിലെ പ്രഗത്ഭ അധ്യാപകര്‍ ക്ലാസെടുക്കും.