Headlines
By Malakkallu Express:December 14, 2014

ബന്തടുക്ക പി.എച്ച്.സി.യില്‍ സ്ഥിരം ഡോക്ടറില്ല; രോഗികള്‍ ദുരിതത്തില്‍

ബന്തടുക്ക: കര്‍ണാടകയോട് ചേര്‍ന്നുകിടക്കുന്ന ബന്തടുക്ക പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ സ്ഥിരം ഡോക്ടറില്ലാത്തത് ജനങ്ങള്‍ക്ക് ദുരിതമാവുന്നു.
സ്ഥിരം ഡോക്ടറില്ലാത്തതിനാല്‍ ജനങ്ങള്‍ക്ക് ചികിത്സതേടി വിദൂരസ്ഥലങ്ങളില്‍ പോകേണ്ടി വരുന്നു.
66 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍കിടക്കുന്ന പഞ്ചായത്തില്‍ 28,000 വരുന്ന ജനങ്ങള്‍ അധിവസിക്കുന്നു. 64 പട്ടികവര്‍ഗ കോളനികളിലായി 3000 പട്ടികവര്‍ഗക്കാരും മറ്റുജനവിഭാഗങ്ങളും അധിവസിക്കുന്ന ഇവിടെ ജനങ്ങളുടെ പ്രാഥമികാരോഗ്യം സംരക്ഷിക്കാന്‍ ആവശ്യമായ ഡോക്ടര്‍മാരില്ല.
ഭരണ നിര്‍വഹണത്തിനായി ബുധനാഴ്ച ഏതെങ്കിലും ഒരുഡോക്ടര്‍ വരുമെങ്കിലും അതുകൊണ്ട് ജനങ്ങള്‍ക്ക് ഉപകാരമില്ല. നിത്യവും 100 നും 150 നും ഇടയില്‍ രോഗികള്‍ ഇവിടെ വരാറുണ്ട്. എന്നാല്‍ കിടത്തിച്ചികിത്സയ്ക്ക് സൗകര്യമില്ലാത്തത് ഇന്നാട്ടുകാരുടെ ദുരിതം വര്‍ധിപ്പിക്കുന്നു.
കുറ്റിക്കോല്‍ പഞ്ചായത്തില്‍ 180 രോഗികള്‍ പാലിയേറ്റീവ് പരിചരണത്തിനായി പേര് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അതില്‍ 120 പേര്‍ക്ക് സ്ഥിരം പരിചരണം ആവശ്യമാണ്. ഇക്കൂട്ടത്തില്‍ 25 പേര്‍ കാന്‍സര്‍ ബാധിച്ചവരും നാലുപേര്‍ വൃക്കരോഗികളും എട്ടുപേര്‍ നട്ടെല്ലിന് ക്ഷതംസംഭവിച്ചവരുമാണ്. 45 പേര്‍ ഒ.പി.യെ ആശ്രയിക്കുന്നവരാണ്.
ഒരു സാമൂഹികാരോഗ്യകേന്ദ്രത്തിനാവശ്യമായ സ്ഥലം ഇവിടെയുണ്ട്. സ്ഥിരം ഡോക്ടറില്ലാത്തതിനാല്‍ പാലിയേറ്റീവ്‌കെയര്‍ രോഗികള്‍ക്കെന്നതുപോലെ സമീപവാസികള്‍ക്കും ബുദ്ധിമുട്ട് ഉണ്ടാകാന്‍ കാരണമാണ്. സ്ഥിരം ഡോക്ടറില്ലാത്തതിനാല്‍ പലപ്പോഴും ഇന്നാട്ടുകാരുടെ ആവശ്യം നിറവേറ്റുവാന്‍ കാസര്‍കോട് താലൂക്ക് ആസ്​പത്രിയില്‍ പോകേണ്ടി വരുന്നു.
ബന്തടുക്ക പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ സ്ഥിരം ഡോക്ടറെ നിയമിക്കണം എന്നാവശ്യപ്പെട്ട് ആശ്രയ പാലിയേറ്റീവ് കെയര്‍ സെന്ററും, കിടത്തിച്ചികിത്സ ആരംഭിക്കണം എന്നാവശ്യപ്പെട്ട് സേവാദള്‍ ജില്ലാ കമ്മിറ്റിയും ആരോഗ്യമന്ത്രിക്ക് നിവേദനങ്ങള്‍ നല്‍കിയിട്ടുണ്ട്. ഒപ്പം ബേഡകം മദര്‍ സി.എച്ച്.സി.യുടെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കണമെന്നും ആവശ്യപ്പെട്ടു.

Filed under .

0 comments for "ബന്തടുക്ക പി.എച്ച്.സി.യില്‍ സ്ഥിരം ഡോക്ടറില്ല; രോഗികള്‍ ദുരിതത്തില്‍"

Leave a reply

Hiring Now

Connect with Whats aap

Connect with Whats aap

Like Us

.

.

Popular Posts

All Rights Reserved @ Malakkallu Express-2016 - Developed by Bibin Thomas