By Malakkallu Express:December 16, 2014
മെഹ്‌ദിയെ റിമാന്‍ഡ് ചെയ്‌തു: ബംഗളുരു പോലീസിന് ഭീഷണി പ്രവാഹം -
രാജ്യത്തിനെതിരെ യുദ്ധം ചെയ്യല്‍ എന്ന കുറ്റവും ഇയാള്‍ക്കെതിരായി ചുമത്തിയിട്ടുണ്ട്. യു.എ.പി.എയുടെ 18, 39 വകുപ്പുകള്‍ പ്രകാരവും ഐടി ആക്‌ടിലെ 66 ാം വകുപ്പ് പ്രകാരവും ഇയാള്‍ക്കെതിരേ കേസുണ്ടെന്നു ഡി.സി.പി. അഭിഷേക് ഗോയല്‍ അറിയിച്ചു.
മെഹ്‌ദിയുടെ അറസ്‌റ്റിന്റെ പേരില്‍ തനിക്ക് ഐസിസ് ഭീഷണി ലഭിച്ചതായി ഗോയല്‍ വ്യക്‌തമാക്കി. "ഞങ്ങളുടെ സഹോദരങ്ങളെ നിങ്ങള്‍ക്കു വിട്ടുതരില്ല. പ്രതികാരത്തിനായി കാത്തിരിക്കൂ"- ട്വിറ്ററിലൂടെ ഐസിസ് അ നുഭാവികള്‍ ഗോയലിനു നല്‍കിയ സന്ദേശത്തില്‍ പറയുന്നു. മെഹ്‌ദിയുടെ ഫോളോവര്‍മാരും ഭീഷണി സന്ദേശങ്ങളുമായി രംഗത്തുണ്ട്.

