Headlines
By Malakkallu Express:December 21, 2014

ശ്രീലതയ്ക്കും കുടുംബത്തിനും സേവാഭാരതിയുടെ സഹായം


ബന്തടുക്ക: പഠനമുപേക്ഷിച്ച് 14-ാം വയസ്സില്‍ കുടുംബം നോക്കേണ്ടിവന്ന ശ്രീലതയ്ക്ക് സുമനസ്സുകളുടെ സഹായം. സേവാഭാരതി പ്രവര്‍ത്തകരാണ് ശ്രീലതയെയും അനുജത്തി നികന്യയെയും കോഴിക്കോട്ട് പ്രവര്‍ത്തിക്കുന്ന ബാലികാഭവനിലേക്ക് കൊണ്ടുപോയത്. നാടുവിട്ടുപോകാന്‍ തയ്യാറാകാതിരുന്ന അമ്മ ലക്ഷ്മിയ്ക്കും ഇളയമകള്‍ നികിതയ്ക്കും വേണ്ട സൗകര്യങ്ങള്‍ സേവാഭാരതി പ്രവര്‍ത്തകര്‍ ഒരുക്കും.
കുടുംബംനോക്കാന്‍ പഠനം ഉപേക്ഷിച്ചു; കണ്ണുള്ളവര്‍ കാണണം ശ്രീലതയുടെ ദുരിതം' എന്ന വാര്‍ത്ത മാതൃഭൂമി പ്രസിദ്ധീകരിച്ചിരുന്നു. തുടര്‍ന്നാണ് സഹായവുമായി സേവാഭാരതി പ്രവര്‍ത്തകര്‍ എത്തിയത്.

ആര്‍.എസ്.എസ്. കണ്ണൂര്‍ മേഖലാ സമ്പര്‍ക്ക് പ്രമുഖ് എ.വേലായുധന്റെ നേതൃത്വത്തിലാണ് പ്രവര്‍ത്തകര്‍ നര്‍ക്കല കോളനിയിലെത്തിയത്.
2014 ജനവരിയില്‍ ശ്രീലതയുടെ അച്ഛന്‍ മധു മരിച്ചു. ജൂണില്‍ അമ്മ ലക്ഷ്മിയും അസുഖബാധിതയായി. പിന്നീട് വീട്ടിലെത്തിയ ലക്ഷ്മിക്ക് മരുന്നും ഭക്ഷണവും കണ്ടെത്താനായും അനിയത്തിമാരുടെ പഠനത്തിനും ശ്രീലത ജോലിചെയ്താണ് പണം കണ്ടെത്തിയിരുന്നത്.

ആര്‍.എസ്.എസ്. സമ്പര്‍ക്ക് പ്രമുഖ് എം.വേലായുധന്‍, സേവാഭാരതി വൈസ് പ്രസിഡന്റ് കെ.ബാലകൃഷ്ണന്‍, സെക്രട്ടറി എന്‍.രാധാകൃഷ്ണന്‍, പി.തമ്പാന്‍, അനിരുദ്ധന്‍, പി.സദാശിവന്‍, എസ്.ടി. െപ്രാമോട്ടര്‍ എച്ച്.മാധവന്‍, ബേഡഡുക്ക ഗ്രാമപ്പഞ്ചായത്ത് മെമ്പര്‍ എം.ശാന്ത, ചൈല്‍ഡ് ലൈന്‍ കോ ഓര്‍ഡിനേറ്റര്‍ കെ.വി.ലിഷ, ശ്രീലത, കോളനിവാസികള്‍ തുടങ്ങിയവര്‍ ശ്രീലതയെയും നികന്യയെയും യാത്രയയക്കാന്‍ കോളനിയില്‍ എത്തിയിരുന്നു. ശ്രീലതയുടെ ഇളയച്ഛന്‍ രാമനും ഇവരോടൊപ്പം പുറപ്പെട്ടു.

Filed under .

0 comments for "ശ്രീലതയ്ക്കും കുടുംബത്തിനും സേവാഭാരതിയുടെ സഹായം"

Leave a reply

Hiring Now

Connect with Whats aap

Connect with Whats aap

Like Us

.

.

Popular Posts

All Rights Reserved @ Malakkallu Express-2016 - Developed by Bibin Thomas