Headlines
By Malakkallu Express:January 06, 2015

കൊച്ചി മെട്രോ: സര്‍ക്കാര്‍ 470 കോടി വായ്പയെടുക്കും



തിരുവനന്തപുരം• കൊച്ചി മെട്രോ റയില്‍ നിര്‍മാണത്തിനു വേണ്ടിയുള്ള സ്ഥലം ഏറ്റെടുക്കുന്നതിനും മറ്റു ചെലവുകള്‍ക്കുമായി സര്‍ക്കാര്‍ 470 കോടി ബാങ്ക് വായ്പ എടുക്കുന്നു. പത്തു വര്‍ഷം കൊണ്ട് സര്‍ക്കാര്‍ തന്നെ ആന്വിറ്റി അടിസ്ഥാനത്തില്‍ തിരിച്ചടയ്ക്കുന്ന രീതിയിലാണ് വായ്പ എടുക്കുന്നത്. ദേശസാല്‍കൃത ബാങ്കുകളുമായി ചര്‍ച്ച നടത്തി പലിശ നിരക്കിന് അന്തിമ രൂപം നല്‍കാന്‍ കൊച്ചി മെട്രോ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ ധരാണയായി. 

പദ്ധതിയുടെ ആദ്യ ഘട്ടം മുന്‍ നിശ്ചയിച്ച പ്രകാരം 2016 ജൂണില്‍ തന്നെ പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തിനു ശേഷം മന്ത്രി ആര്യാടന്‍ മുഹമ്മദ് അറിയിച്ചു. ആലുവ മുതല്‍ മഹാരാജാസ് കോളജ് വരെയുള്ള ആദ്യ ഘട്ടത്തില്‍ ഇനി ഇടപ്പള്ളി, ചങ്ങന്പുഴ, ലിസി ജംക്ഷന്‍, എംജി റോഡ് എന്നിവിടങ്ങളിലായി 0.733 ഹെക്ടര്‍ സ്ഥലം മാത്രമാണ് ഏറ്റെടുക്കേണ്ടത്. 33.904 ഹെക്ടര്‍ സ്ഥലം ആകെ വേണ്ടിയിരുന്നതില്‍ 33.171 ഹെക്ടറും ഏറ്റെടുത്തു കൈമാറിക്കഴിഞ്ഞു. 

മഹാരാജാസ് മുതല്‍ പേട്ട വരെയുള്ള രണ്ടാം ഘട്ടത്തില്‍ 6.506 ഹെക്ടര്‍ വേണ്ടിടത്ത് 3.009 ഹെക്ടര്‍ഏറ്റെടുത്തിട്ടുണ്ട്. സാന്പത്തിക പ്രശ്നങ്ങള്‍ കൊണ്ട് കൊച്ചി മെട്രോയുടെ നിര്‍മാണം ഒരു മിനിറ്റു പോലും വൈകാന്‍ അനുവദിക്കിലെ്ലന്ന് ആര്യാടന്‍ മുഹമ്മദ് വ്യക്തമാക്കി.

Filed under .

0 comments for "കൊച്ചി മെട്രോ: സര്‍ക്കാര്‍ 470 കോടി വായ്പയെടുക്കും"

Leave a reply

Hiring Now

Connect with Whats aap

Connect with Whats aap

Like Us

.

.

Popular Posts

All Rights Reserved @ Malakkallu Express-2016 - Developed by Bibin Thomas