Headlines
By Malakkallu Express:January 06, 2015

സുനന്ദ പുഷ്‌കറിന്റെ മരണം കൊലപാതകമെന്ന് ഡല്‍ഹി പൊലീസ്


ന്യൂഡല്‍ഹി: സുനന്ദ പുഷ്‌കറിന്റെ മരണം കൊലപാതകമാണെന്ന് ഡല്‍ഹി പൊലീസ്. മരണകാരണം വിഷം ഉള്ളില്‍ ചെന്ന് ആണെന്ന് മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാണെന്ന് ഡല്‍ഹി പൊലീസ് കമ്മീഷണര്‍ അറിയിച്ചു. വിഷം വായിലൂടെ നല്‍കിയതാണോ അതോ ശരീരത്തില്‍ കുത്തിവെച്ചതാണോ എന്നറിയാന്‍ വിദഗ്ദ പരിശോധന ആവശ്യമുണ്ട്. അതിനായി സാമ്ബിളുകള്‍ വിദേശത്തേക്ക് അയക്കണം. ഐപിസി 302 പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്, അന്വേഷണത്തിനായി ഡിജിപിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘത്തെയും നിയമിച്ചിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് ശശി തരൂരിനെയും ചോദ്യം ചെയ്യുമെന്ന് കമ്മീഷണര്‍ ബിഎസ് ബസി അറിയിച്ചു. ശശി തരൂരിന്റെ ഭാര്യയായിരുന്ന സുനന്ദ പുഷ്‌കറിനെ കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് ന്യൂഡല്‍ഹിയിലെ ലീല പാലസ് ഹോട്ടലിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ജമ്മു കശ്മീരിലെ ബോമൈ സ്വദേശിനിയായ സുനന്ദ 2011ലായിരുന്നു തരൂരിനെ വിവാഹം ചെയ്തത്.

Filed under .

0 comments for "സുനന്ദ പുഷ്‌കറിന്റെ മരണം കൊലപാതകമെന്ന് ഡല്‍ഹി പൊലീസ്"

Leave a reply

Hiring Now

Connect with Whats aap

Connect with Whats aap

Like Us

.

.

Popular Posts

All Rights Reserved @ Malakkallu Express-2016 - Developed by Bibin Thomas