By Malakkallu Express:January 06, 2015
പദ്മഭൂഷണ്‍ ; സൈന നെഹ്‌വാളിന് പുറകെ വിജേന്ദര്‍ സിങിനും പ്രതിഷേധം
ന്യൂഡല്‍ഹി: പദ്മ ഭൂഷണ്‍ ബഹുമതിക്ക് തന്നെയും ശിപാര്‍ശ ചെയ്യണമെന്നാവശ്യപ്പെട്ട് ബോക്‌സര്‍ വിജേന്ദര്‍ സിങ് രംഗത്ത്. 2008 ബെയ്ജിങ് ഒളിപിംക്‌സില്‍ വെങ്കല മെഡല്‍ നേടിയ തന്നെ ബഹുമതിക്കായി ശിപാര്‍ശ ചെയ്യണമെന്ന് ഇന്ത്യന്‍ ബോക്‌സിങ് ഫെഡറേഷനോട് ആവശ്യപ്പെടുമെന്ന് വിജേന്ദര്‍ അറിയിച്ചു. ഇന്ത്യന്‍ സ്‌പോര്‍ട്‌സിന് നല്‍കിയ സമഗ്ര സംഭാവനയുടെ പേരില്‍ വിജേന്ദറിനെ 2010 ല്‍ പദ്മശ്രീ നല്‍കി ആദരിച്ചിരുന്നു. നേരത്തെ ഷട്ടില്‍ താരം സൈന നെഹ്‌വാള്‍ പദ്മ പുരസ്‌കാരത്തിന് തന്റെ പേര് ശിപാര്‍ശ ചെയ്യാത്തതില്‍ നിരാശ പ്രകടിപ്പിച്ചിരുന്നു. ബാഡ്മിന്റണ്‍ അസോസിയേഷനേയും സ്‌പോര്‍ട്‌സ് മന്ത്രാലയത്തെയും സൈന ഇക്കാര്യത്തില്‍ പ്രതിഷേധം അറിയിച്ചിരുന്നു. തുടര്‍ന്ന് കായിക മന്ത്രി സബാന്ദ സോനോവാളിന്റെ പ്രത്യേക നിര്‍ദേശ പ്രകാരം സൈനയുടെ പേര് പുരസ്‌കാരത്തിന് വേണ്ടി ശിപാര്‍ശ ചെയ്യുകയായിരുന്നു.

