By Malakkallu Express:January 06, 2015
റബര്‍വില: രാജപുരത്ത് ധര്‍ണ നടത്തി
രാജപുരം: റബര്‍കര്‍ഷകരെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് (എം) രാജപുരത്ത് ധര്‍ണ നടത്തി. ജില്ലാ പ്രസിഡന്റ് പി.വി.മൈക്കിള്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ടോമി വാഴപ്പിള്ളില്‍ അധ്യക്ഷതവഹിച്ചു. കെ.എം.ചാക്കോ, മൈക്കിള്‍ പൂവത്താനി, അബ്രഹാം കടുതോടി, സിജി കട്ടക്കയം, ഷിനോജ് ചാക്കോ, ബാബു ചെട്ടിക്കത്തോട്ടത്തില്‍, ബാബു പാലപറമ്പില്‍, മത്തായി കുടന്തനാംകുഴിയില്‍, കുര്യന്‍ കിഴക്കേപ്പുറത്ത് എന്നിവര്‍ സംസാരിച്ചു. ജിജി കിഴക്കേപ്പുറത്ത് സ്വാഗതവും ജോസ് പുതുശ്ശേരിക്കാലായില്‍ നന്ദിയും പറഞ്ഞു.

