Headlines
By Malakkallu Express:January 03, 2015

സ്പാനിഷ് ലീഗില്‍ പുതുവത്സരത്തിലെ ആദ്യ മത്സരം ഇന്ന്


സ്പാനിഷ് ലീഗില്‍ പുതുവല്‍സരത്തിലെ ആദ്യമല്‍സരത്തിന് ഇന്ന് അരങ്ങൊരുങ്ങും. അത്‌ലറ്റിക്കോ മാഡ്രിഡും ലെവന്റേയും തമ്മിലാണ് ഇന്നത്തെ ആദ്യമല്‍സരം. രണ്ടാം മല്‍സരത്തില്‍ സെവില്ല സെല്‍റ്റാവിഗോയെ നേരിടും.ലീഗില്‍ 16 മല്‍സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 35 പോയിന്റുമായി മൂന്നാം സ്ഥാനത്താണിപ്പോള്‍ അത്‌ലറ്റിക്കോ മാഡ്രിഡ്. ഒന്നാം സ്ഥാനത്തുള്ള റയല്‍ മാഡ്രിഡിന് 39 പോയിന്റും രണ്ടാം സ്ഥാനത്തുള്ള ബാഴ്‌സലോണയ്ക്ക് 38 പോയിന്റുമാണുള്ളത്.ഇന്നത്തെ മല്‍സരം ജയിക്കാനായാല്‍ അത്‌ലറ്റിക്കോയ്ക്ക് ബാഴ്‌സയ്‌ക്കൊപ്പമെത്താന്‍ കഴിയും. പതിനഞ്ച് പോയിന്റുമായി പതിനഞ്ചാം സ്ഥാനത്തുള്ള ലെവന്റെയാണ് എതിരാളികള്‍. അതിനാല്‍ മല്‍സരം ജയിക്കാന്‍ അത്‌ലറ്റിക്കോയ്ക്ക് പ്രയാസമുണ്ടാകില്ല.

Filed under .

0 comments for "സ്പാനിഷ് ലീഗില്‍ പുതുവത്സരത്തിലെ ആദ്യ മത്സരം ഇന്ന്"

Leave a reply

Hiring Now

Connect with Whats aap

Connect with Whats aap

Like Us

.

.

Popular Posts

All Rights Reserved @ Malakkallu Express-2016 - Developed by Bibin Thomas