
കാസര്‍കോട്: കാസര്‍കോട് കളക്ടറേറ്റില്‍ ഇ-മണല്‍ സിസ്റ്റം അഡ്മിനിസ്‌ട്രേറ്ററുടെ താത്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. അഭിമുഖം 25-ന് രാവിലെ 10 മണിക്ക് നടത്തും. യോഗ്യത ബി.ഇ., ബി.ടെക്. കമ്പ്യൂട്ടര്‍ സയന്‍സ്, എം.സി.എ., എം.എസ്സി. കമ്പ്യൂട്ടര്‍ സയന്‍സ്, എം.എസ്സി. ഐ.ടി.യും പി.എച്ച്.പി. പ്രോഗ്രാമിങ്ങിലുള്ള ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത. താത്പര്യമുള്ളവര്‍ ഫോട്ടോ പതിച്ച ബയോഡാറ്റയും അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി നേരിട്ട് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04994 255690.