By Malakkallu Express:March 21, 2015
സൂപ്പര്‍ സുരക്ഷാ ടാബ്‌ലറ്റുമായി ബ്ലാക്ക്ബറി
ബ്ലാക്ക്ബറി ആദ്യം ടാബ്‌ലറ്റ് വിപണിയിലേക്ക് ചുവടുവെച്ചത് 2010 ലാണ്; 'പ്ലേബുക്ക്' ( PlayBook ) എന്ന ടാബുമായി. പക്ഷേ, ആ ചുവടുവെപ്പ് പാളിപ്പോയി. ഒരു ചലനവും സൃഷ്ടിക്കാതെ പ്ലേബുക്ക് വിസ്മൃതിയിലായി.
എന്നാല്‍, പിന്‍മാറാന്‍ തയ്യാറല്ലെന്ന പ്രഖ്യാപനവുമായി ബ്ലാക്ക്ബറി പുതിയൊരു ടാബ് അവതരിപ്പിച്ചിരിക്കുന്നു. പുതിയ ടാബിന്റെ സവിശേഷത അതൊരു സൂപ്പര്‍ സുക്ഷാ ടാബാണ് എന്നതാണ്. ടാബിന്റെ പേര് 'സെക്യുടാബ്‌ലറ്റ്' ( SecuTABLET ).
2014 ല്‍ ബാക്ക്ബറി ഏറ്റെടുത്ത ജര്‍മര്‍ വോയ്‌സ് ആന്‍ഡ് ഡേറ്റ എന്‍ക്രിപ്ഷന്‍ കമ്പനിയായ 'സെക്യുസ്മാര്‍ട്ട്' ആണ്, ഐബിഎമ്മിന്റെയും സാംസങിന്റെയും സഹകരണത്തോടെ പുതിയ ടാബ് രൂപകല്‍പ്പന ചെയ്തത്. സെക്യുടാബ്‌ലറ്റ് എന്നത് സാംസങ് ഗാലക്‌സി ടാബ് എസ് 10.5 അധിഷ്ഠിതമായ ഒരു ഹൈ-സെക്യൂരിറ്റി ടാബ്‌ലറ്റാണ്' - ബ്ലാക്ക്ബറി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
സെക്യുടാബ്‌ലറ്റിന്റെ സുരക്ഷ വളരെ ശക്തമാണ് എന്നതുപോലെ അതിന്റെ വിലയും വളരെ ഉയര്‍ന്നതാണ്. 2380 ഡോളര്‍ (1.4 ലക്ഷം രൂപ) ആണ് വില. അതുകൊണ്ടുതന്നെ സാധാരണ ഉപയോക്താക്കളെയല്ല, ബിസിനസ്, സര്‍ക്കാര്‍ സ്ഥാപനങ്ങളെ ലാക്കാക്കിയാണ് പുതിയ ടാബ് എത്തുന്നത്.
ജര്‍മനിയിലെ ഹനോവറില്‍ 'സിബിറ്റ്' ( CeBIT ) ടെക്‌നോളജി ഷോയിലാണ് പുതിയ ടാബ് അവതരിപ്പിക്കപ്പെട്ടത്. 'ബ്ലാക്ക്ബറിയുടെ കാര്യത്തില്‍ സുരക്ഷയ്ക്കാണ് പരമപ്രധാനം. വോയ്‌സ്, ഡേറ്റാ എന്‍ക്രിപ്ഷന്‍ സങ്കേതങ്ങള്‍ ഉപയോഗിച്ചാണ് അത് സാധ്യമാകുന്നത്' - വാര്‍ത്താക്കുറിപ്പ് പറഞ്ഞു.
മൊബൈല്‍ ഉപകരണങ്ങളില്‍ ഏറ്റവും കര്‍ക്കശമായ ഔദ്യോഗിക സുരക്ഷാമാര്‍ഗങ്ങള്‍ സാധ്യമാകുന്നതിന്റെ ഉദാഹരണമാണ് സെക്യുടാബ്‌ലെറ്റെന്ന് ബ്ലാക്ക്ബറി പറഞ്ഞു.
ഗൂഗിളിന്റെ ആന്‍ഡ്രോയ്ഡ് പ്ലാറ്റ്‌ഫോമിലായിരിക്കും സെക്യുടാബ്‌ലറ്റ് പ്രവര്‍ത്തിക്കുക. ബ്ലാക്ക്ബറിയുടെ സ്വന്തം പ്ലാറ്റ്‌ഫോമായ ബ്ലാക്ക്ബറി 10 ലും പ്രവര്‍ത്തിക്കാന്‍ പാകത്തിലാണ് ടാബ് രൂപപ്പെടുത്തിയിരിക്കുന്നത്.

