By Malakkallu Express:March 21, 2015
റോയല്‍ സൊസൈറ്റിയുടെ തലപ്പത്ത് ആദ്യമായി ഒരു ഇന്ത്യക്കാരന്‍
ഇന്ത്യന്‍ വംശജനായ വെങ്കട്ടരാമന്‍ രാമകൃഷ്ണന്‍ ഡിംസബര്‍ 1 ന് റോയല്‍ സൊസൈറ്റി പ്രസിഡന്റായി ചുമതലയേല്‍ക്കും. 1660 നവംബറില്‍ സ്ഥാപിക്കപ്പെട്ട ലണ്ടന്‍ റോയല്‍ സൊസൈറ്റിയുടെ അധ്യക്ഷപദത്തിലേക്ക് ഒരു ഇന്ത്യക്കാരന്‍ എത്തുന്നത് ആദ്യമായാണ്നൊബേല്‍ ജേതാവും ഇന്ത്യന്‍ വംശജനുമായ പ്രശസ്ത ശാസ്ത്രജ്ഞന്‍ വെങ്കട്ടരാമന്‍ രാമകൃഷ്ണന്‍ ബ്രിട്ടീഷ് റോയല്‍ സൊസൈറ്റിയുടെ പുതിയ അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടു. മൂന്നര നൂറ്റാണ്ട് നീളുന്ന റോയല്‍ സൊസൈറ്റിയുടെ ചരിത്രത്തില്‍, ഇന്ത്യക്കാരനായ ഒരാള്‍ തലപ്പത്ത് എത്തുന്നത് ആദ്യമായാണ്.

ജീവതന്മാത്രാശാസ്ത്രാ പഠന (മോളിക്യുലാര്‍ ബയോളജി) രംഗത്ത് നടത്തിയ സംഭാവനകള്‍ മുന്‍നിര്‍ത്തി 2009 ലാണ് രാമകൃഷ്ണന് രസതന്ത്ര നൊബേല്‍ ലഭിച്ചത്. റോയല്‍ സൊസൈറ്റി കൗണ്‍സിലില്‍ നടന്ന വോട്ടെടുപ്പില്‍ വിജയിച്ച അദ്ദേഹം, 2015 ഡിസംബര്‍ 1 ന് പുതിയ പ്രസിഡന്റായി ചുമതലയേല്‍ക്കും.
'ഇത് ഒരു വലിയ ബഹുമതിയാണ്. ഇതെന്ന വല്ലാതെ സ്പര്‍ശിക്കുന്നു. റോയല്‍ സൊസൈറ്റിയുടെ തുറന്ന മനോഭാവമാണിത് പ്രതിഫലിപ്പിക്കുന്നത്. ബ്രിട്ടന്‍ കേന്ദ്രമായുള്ളതാണ് ഈ സൊസൈറ്റിയെങ്കിലും, ഇത് കോമണ്‍വെല്‍ത്ത് സൊസൈറ്റിയാണ്' - രാമകൃഷ്ണ്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
ജീവകോശങ്ങളില്‍ പ്രോട്ടീന്‍ ഉദ്പാദിപ്പിക്കുന്നതിന് കാരണക്കാര്‍ റൈബോസോമുകളാണ്. റൈബോസോമുകളുടെ കൃത്യമായ ത്രിമാനഘടന കണ്ടെത്തിയതിനാണ്, 2009 ലെ രസതന്ത്ര നൊബേല്‍ മറ്റ് രണ്ട് ഗവേഷകര്‍ക്കൊപ്പം രാമകൃഷ്ണന്‍ പങ്കിട്ടത്. യേല്‍ സര്‍വകലാശാലയിലെ തോമസ് സ്റ്റീറ്റ്‌സ്, ജെറുസലേമില്‍ വീസ്മാന്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് സയന്‍സിലെ ആഡ യോനാത്ത് എന്നിവരാണ് രാമകൃഷ്ണനൊപ്പം നൊബേല്‍ പങ്കിട്ടവര്‍.

റൈബോസോമുകളുടെ ത്രിമാനഘടന കണ്ടെത്തുന്നതില്‍ വിജയിച്ചതിനാണ് 2009 ലെ നൊബേല്‍ പുരസ്‌കാരം വെങ്കട്ടരാമന്‍ രാമകൃഷ്ണന്‍ പങ്കിട്ടത്
1660 നവംബറില്‍ സ്ഥാപിക്കപ്പെട്ട റോയല്‍ സൊസൈറ്റി, ബ്രിട്ടനില്‍ മാത്രമല്ല, ലോകത്താകമാനം ശാസ്ത്രപുരോഗതിയില്‍ നിര്‍ണായക പങ്ക് വഹിച്ച സ്ഥാപനങ്ങളിലൊന്നാണ്.
ഐസക് ന്യൂട്ടണ്‍, ക്രിസ്റ്റഫര്‍ വാറണ്‍, ജോസഫ് ബാങ്ക്‌സ്, ഹംഫ്രി ഡേവി, ഏണസ്റ്റ് റുഥര്‍ഫോര്‍ഡ് - റോയല്‍ സൊസൈറ്റിയുടെ മുന്‍ പ്രസിഡന്റുമാരില്‍ ചിലരാണിത്. ഈ നിരയിലേക്കാണ് രാമകൃഷ്ണനും ഇപ്പോള്‍ എത്തുന്നത്.
ഒട്ടേറെ ഇന്ത്യക്കാര്‍ക്ക് ഇതിന് മുമ്പ് റോയല്‍ സൊസൈറ്റിയുടെ ഫെലോഷിപ്പ് ലഭിച്ചിട്ടുണ്ട്. പാഴ്‌സി വംശജനായ എന്‍ജിനിയര്‍ അര്‍ഡസീര്‍ കേഴ്സ്റ്റ്ജീ ആണ് ആ നിരയിലെ ആദ്യ വ്യക്തി. 1841 ലാണ് അദ്ദേഹത്തിന് റോയല്‍ സൊസൈറ്റി ഫെലോഷിപ്പ് ലഭിച്ചത്.
അതിനെ തുടര്‍ന്ന് ഗണിത പ്രതിഭ ശ്രീനിവാസ രാമാനുജന്‍, ആദ്യ ആധുനിക ഇന്ത്യന്‍ ശാസ്ത്രജ്ഞന്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ജഗദീശ് ചന്ദ്ര ബോസ്, മേഘനാദ് സാഹ, സി.വി.രാമന്‍, ജി.എന്‍.രാമചന്ദ്രന്‍ എന്നിങ്ങനെ ഒട്ടേറെ പ്രതിഭകള്‍ റോയല്‍ സൊസൈറ്റി ഫെലോകളായിട്ടുണ്ട്. അതില്‍ സി.വി.രാമന്‍ ഫെലോഷിപ്പില്‍നിന്ന് രാജിവെച്ച ചരിത്രവുമുണ്ട്. എന്നാല്‍, റോയല്‍ സൊസൈറ്റി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഇന്ത്യന്‍ വംശജന്‍ രാമകൃഷ്ണനാണ്.

ലണ്ടനില്‍ റോയല്‍ സൊസൈറ്റി മന്ദിരത്തിന്റെ പ്രവേശന കവാടം
നൊബേല്‍ ജേതാവായ സര്‍ പോള്‍ നഴ്‌സ് ആണ് നിലവില്‍ റോയല്‍ സൊസൈറ്റി പ്രസിഡന്റ്. അദ്ദേഹത്തിന്റെ പിന്‍ഗാമിയായാണ് രാമകൃഷ്ണനെ തിരഞ്ഞെടുത്തത്.
2011 ല്‍ രാമകൃഷ്ണനെ സര്‍ സ്ഥാനം (നൈറ്റ്ഹുഡ്) നല്‍കി ബ്രിട്ടീഷ് രാജ്ഞി ആദരിച്ചിരുന്നു. വിദേശത്തുനിന്ന് ബ്രിട്ടനിലെത്തുന്നവര്‍ക്ക് അത്യപൂര്‍വമായി മാത്രമേ ഈ ബഹുമതി ലഭിക്കാറുള്ളൂ.
സുഹൃത്തുക്കള്‍ 'വെങ്കി'യെന്ന് വിളിക്കുന്ന 63 കാരനായ രാമകൃഷ്ണന്‍ നിലവില്‍ കേംബ്രിഡ്ജിലെ എം.ആര്‍.സി.ലബോറട്ടറി ഓഫ് മോളിക്യുലാര്‍ ബയോളജിയിലാണ് പ്രവര്‍ത്തിക്കുന്നത്.
തമിഴ്‌നാട്ടിലെ ചിദംബരം സ്വദേശിയായ രാമകൃഷ്ണനെ ഇന്ത്യ അതിന്റെ രണ്ടാമത്തെ വലിയ സിവിലിയന്‍ ബഹുമതിയായ പത്മവിഭൂഷണ്‍ നല്‍കി 2010 ല്‍ ആദരിച്ചിരുന്നു. അമേരിക്കയിലാണ് രാമകൃഷ്ണന്‍ ഉപരിപഠനം നടത്തിയത്. അതിന് ശേഷം ബ്രിട്ടനിലേക്ക് കുടിയേറുകയായിരുന്നു (ചിത്രങ്ങള്‍ കടപ്പാട്: എസ്.പി.എല്‍, വിക്കിപീഡിയ)