By Malakkallu Express:March 21, 2015
വേനല്‍ കടുക്കുന്നു; ഇടുക്കിയില്‍ ജലനിരപ്പ് താഴുന്നു
ചെറുതോണി: വേനല്‍ രൂക്ഷമായതോടെ വൈദ്യുതി ഉപയോഗം വര്‍ദ്ധിച്ചതിനാല്‍ ഇടുക്കി ഡാമില്‍ ജലനിരപ്പ് താഴുന്നു. നിലവില്‍ ശരാശരി ഒന്പത് ദശലക്ഷം യൂണിറ്റ് വൈദ്യുതി ദിവസവും ഇടുക്കിയില്‍ ഉത്പാദിപ്പിക്കുന്നുണ്ട്.
ഇതുമൂലം ഡാമിലെ ജലനിരപ്പ് ഒരടിയിലധികം ദിവസവും താഴുന്നു.
വ്യാഴാഴ്ചത്തെ ജലനിരപ്പ് 2361.20 അടിയായിരുന്നത് വെള്ളിയാഴ്ച 2360.06 അടിയായി കുറഞ്ഞു. എന്നാല്‍, കഴിഞ്ഞ വര്‍ഷത്തെക്കാള്‍ വെള്ളം ഇപ്പോഴും അണക്കെട്ടിലുണ്ട്.
കഴിഞ്ഞ വര്‍ഷം ഇതേദിവസം ജലനിരപ്പ് 2354.14 അടിയായിരുന്നു.
ഡാമിലെ പരമാവധി സംഭരണശേഷി 49.34 ശതമാനമായിരുന്നു അന്ന്. ഈ വര്‍ഷം 55.01 ശതമാനം വെള്ളമാണുള്ളത്.
എന്നാല്‍ വൈദ്യുതി ഉത്പാദനം നിലവിലെ അവസ്ഥയില്‍ തുടര്‍ന്നാല്‍ കടുത്ത വേനല്‍ അനുഭവപ്പെടുന്ന അടുത്തമാസത്തില്‍ ഡാമിലെ ജലനിരപ്പ് ഗണ്യമായി കുറയുമെന്ന് വ്യക്തമാണ്.