Headlines
By Malakkallu Express:March 21, 2015

സിറിയയില്‍ കൊല്ലപ്പെട്ട ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകരന്‍ ഭട്കല്‍ സ്വദേശിയെന്ന് എ.ബി.

മംഗളൂരു: ഈമാസം ആദ്യവാരം സിറിയയില്‍ പട്ടാളത്തോടേറ്റുമുട്ടി കൊല്ലപ്പെട്ട ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകരന്‍ കര്‍ണാടകത്തിലെ ഭട്കല്‍ സ്വദേശിയാണെന്ന് ഇന്റലിജന്‍സ് ബ്യൂറോ അറിയിച്ചു. ഭട്കല്‍ നവായത്ത് കോളനിയിലെ സുല്‍ത്താന്‍ അബ്ദുള്‍ഖാദര്‍ അര്‍മാര്‍ (39) ആണ് ഈ യുവാവെന്ന് ഐ.ബി. പ്രമുഖ ഇംഗ്ലീഷ് പത്രം റിപ്പോര്‍ട്ട്‌ചെയ്തിരുന്നു.

മാര്‍ച്ച് ആറിനാണ് സിറിയതുര്‍ക്കി അതിര്‍ത്തിയായ കൊബാണെയില്‍ വെച്ച് ഇയാള്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുന്നത്. ഇന്ത്യയില്‍ ഇസ്‌ലാമിക് സ്റ്റേറ്റ് പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചിരുന്നത് അര്‍മാറാണ്. ഇന്ത്യന്‍ ജിഹാദി ഗ്രൂപ്പായ 'അന്‍സാര്‍ അല്‍ തൗഹീദ് ഫി ബിലാദ് അല്‍ഹിന്ദ്' ആണ് തങ്ങളുടെ വെബ്‌സൈറ്റിലൂടെ അര്‍മാറിന്റെ മരണവിവരം സ്ഥിരീകരിച്ചതെന്ന് പത്രം പറയുന്നു.

1975 ഡിസംബര്‍ ഏഴിന് ഭട്കലിലെ ഒരു കച്ചവടക്കാരന്റെ മകനായി ജനിച്ച അര്‍മാര്‍ തന്റെ മതപഠനം നിര്‍വഹിച്ചത് ലക്‌നൗവിലെ നദ്വത്തുല്‍ ഉലമ പാഠശാലയിലാണ്. 2004ലാണ് അര്‍മാറും സഹോദരന്‍ ഷാഫി അര്‍മാറും ഇന്ത്യന്‍ മുജാഹിദ്ദീനില്‍ ചേരുന്നത്. പിന്നീട് 2008ല്‍ പാകിസ്താനിലെത്തിയശേഷമാണ് ഇവര്‍ ഐ.എസ്സുമായി ബന്ധപ്പെടുന്നത്.

അതേസമയം മകന്റെ മരണം സംബന്ധിച്ച് ഒരുവിവരവും ഔദ്യോഗികമായി ലഭിച്ചിട്ടില്ലെന്ന് അര്‍മാറിന്റെ മാതാപിതാക്കള്‍ അറിയിച്ചു. ആറുവര്‍ഷമായി രണ്ടുമക്കളെയും കുറിച്ച് തങ്ങള്‍ക്ക് ഒരുവിവരവുമില്ല. ഇക്കാലയളവില്‍ രണ്ടുപേരും തങ്ങളെ വിളിക്കുകയോ പണമയക്കുകയോ ചെയ്തിട്ടില്ല അര്‍മാറിന്റെ പിതാവ് വ്യക്തമാക്കി.

അര്‍മാറിന്റേതെന്നുപറഞ്ഞ് ജിഹാദി ഗ്രൂപ്പിന്റെ വെബ്‌സൈറ്റില്‍ ഒരു ഫോട്ടോ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

Filed under .

0 comments for "സിറിയയില്‍ കൊല്ലപ്പെട്ട ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകരന്‍ ഭട്കല്‍ സ്വദേശിയെന്ന് എ.ബി."

Leave a reply

Hiring Now

Connect with Whats aap

Connect with Whats aap

Like Us

.

.

Popular Posts

All Rights Reserved @ Malakkallu Express-2016 - Developed by Bibin Thomas