By Malakkallu Express:March 20, 2015
നഴ്സിങ് റിക്രൂട്ട്മെന്റില്‍ നിന്ന് ഇടനിലക്കാരെ ഒഴിവാക്കാന്‍ തയ്യാറാണെന്ന് കുവൈത്ത്
നഴ്സിങ്റിക്രൂട്ട്മെന്റില് നിന്ന് ഇടനിലക്കാരെ ഒഴിവാക്കാന്‍ കുവൈത്തും തയ്യാര്‍, നഴ്സുമാരുമായി നേരിട്ട് കരാര്‍ ഒപ്പുവക്കൊന്‍ ആരോഗ്യ മന്ത്രാലയം സന്നദ്ധത അറിയിച്ചു. ഔദ്യോഗിക തീരുമാനം ഉടന്‍ ഉണ്ടാകുമെന്ന് സൂചന വിദേശത്തേക്കുള്ള നഴ്സിങ് റിക്രൂട്ട്മെന്റ് സര്‍ക്കാര്‍ ഏജന്‍സി വഴിയാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചതിനു തൊട്ടു പിറകെയാണ് ഇടനിലക്കാരെ ഒഴിവാക്കി നഴ്സുമാരെ നേരിട്ട് നിയമിക്കുന്നതിനു കുവൈത്ത് ആരോഗ്യമന്ത്രാലയം സന്നദ്ധത അറിയിച്ചത് . നഴ്സുമാരുമായി നേരിട്ട് കരാര്‍ ഒപ്പുവെക്കാന്‍ ആരോഗ്യ മന്ത്രാലയം അധികൃതര്‍ സമ്മതിച്ചതായി കുവൈത്ത് നഴ്സിങ് അസോസിയേഷന്‍ ചെയര്‍മാന്‍ ബന്ദര്‍ അല്‍ഇന്‍സി മാധ്യമങ്ങളെ അറിയിക്കുകയായിരുന്നു . ജാബിര്‍ ആശുപത്രിയിലേക്ക് നിയമനം ലഭ്യമാകാന്‍ ഇന്ത്യന്‍ നഴ്സുമാരില്‍ നിന്ന് മന്ത്രാലയ ഉദ്യോഗസ്ഥര്‍ കോഴ വാങ്ങിയതായ ആരോപണം സാമൂഹ്യ മാധ്യമങ്ങള്‍ ഏറ്റുപിടിച്ചിരുന്നു .പ്രമുഖ ന്യൂറോ സര്‍ജന്‍ ആയ ഹിഷാം ഹയാത്ത് ട്വിട്ടരിലൂടെ ഉന്നയിച്ച ആരോപണം അന്വേഷിക്കണമെന്നും കുറ്റകാരെ നിയമത്തിനു മുന്നില് കൊണ്ട് വരണമെന്ന് ആവശ്യപ്പെട്ടു നഴ്സിംഗ് അസോസിയേഷനും ആവശ്യപ്പെട്ടിരുന്നു . ഇതേ തുടര്‍ന്നു നഴ്സിംഗ് റിക്രൂട്ട്മെന്റിലെ ക്രമക്കേടുകള്‍ അന്വേഷിക്കുമെന്ന് ആരോഗ്യമന്ത്രാലായം സപ്പോര്‍ട്ടീവ് മെഡിക്കല്‍ സര്‍വീസസ് അസിസ്റ്റന്‍റ് അണ്ടര്‍ സെക്രട്ടറി ഡോ. ജമാല്‍ അല്‍ഹര്‍ബി കഴിഞ്ഞ ആഴ്ച പ്രസ്ഥാവിച്ചിരുന്നു . ഇന്ത്യന്‍ എംബസി അധികൃതരുമായി അദ്ദേഹം നടത്തിയ ചര്‍ച്ചകളുടെ കൂടി അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം എന്നാണു സൂചന. നഴ്സിംഗ് നിയമനം സര്‍ക്കാര്‍ നിയന്ത്രണത്തില്‍ ആക്കാന്‍ ഇന്ത്യക്ക് പിന്നാലെ കുവൈത്തും തീരുമാനിച്ചാല്‍ കേരളത്തില്‍ നിന്നുള്ള നഴ്സിംഗ് ബിരുധധാരികള്‍ക്കാകും അത് ഏറെ പ്രയോജനപ്പെടുക

