Headlines
By Malakkallu Express:March 21, 2015

കുരങ്ങു പനിക്ക് ഉത്തമം ഹോമിയോ

കാസന്നൂര്‍ ഫോറസ്റ്റ് ഡിസീസ് അഥവാ കെ.എഫ്.ഡി എന്ന പേരിലുള്ള കുരങ്ങുപനി കര്‍ണ്ണാടകയിലെ കാസന്നൂര്‍ വനമേഖലയില്‍ 1955ലാണ് ആദ്യമായി കണ്ടെത്തിയത്. ഫ്‌ളാവിവൈറിഡേ കുടുംബത്തില്‍പ്പെട്ട ഫ്‌ളാവിവൈറസാണ് രോഗത്തിന് കാരണം. കര്‍ണ്ണാടകയിലെ ഷിമോഗ ജില്ലയിലെ സാഗര്‍ താലൂക്കില്‍ ആദ്യമായി കണ്ടെത്തിയ ഈരോഗം തുടര്‍ന്നും ഈ വര്‍ഷങ്ങളില്‍ ഉടുപ്പി, മംഗലാപുരം, ചിക്മംഗളൂര്‍ തുടങ്ങിയ ഇതരപ്രദേശങ്ങളിലേക്കും വ്യാപിച്ചു. ഈ പ്രദേശങ്ങളില്‍ കുരങ്ങുകള്‍ കൂട്ടത്തോടെ ചത്തതും സമീപപ്രദേശത്തെ ജനങ്ങളില്‍ പ്രത്യേകതരം പനി പടര്‍ന്നതുമാണ് ഈ രോഗത്തെക്കുറിച്ച്‌ കൂടുതല്‍ അറിയാന്‍ കഴിഞ്ഞത്. 1957ലാണ് രോഗകാരണക്കാരായ വൈറസിനെ കണ്ടെത്തുന്നത്. പ്രായഭേദമെന്യേ ആര്‍ക്കും രോഗം ബാധിക്കാം. കുരങ്ങുകളെ കൂടാതെ പശു, ആട്, എലി തുടങ്ങിയവയൊക്കെ രോഗവാഹകരാണെങ്കിലും ഇവയില്‍ കാണപ്പെടുന്ന ചെള്ളുകളില്‍ കൂടിയാണ് രോഗം പകരുന്നത്. വൈറസ് ശരീരത്തില്‍ പ്രവേശിച്ചാല്‍ രണ്ടു ദിവസം മുതല്‍ എട്ടു ദിവസത്തിനകം രോഗ ലക്ഷണങ്ങള്‍ പ്രകടമാകും. നെറ്റിയുടെ മുന്‍ഭാഗത്തുണ്ടാകുന്ന കടുത്ത തലവേദന, വിറയലോടുകൂടിയ പനി, പേശിവേദന, ചുമ, വയറിളക്കം, ഛര്‍ദ്ദി, ഫോട്ടോഫോബിയ (വെളിച്ചംകാണാനുള്ള ബുദ്ധിമുട്ട്) തുടങ്ങിയ ലക്ഷണങ്ങളോടുകൂടി രക്തസമ്മര്‍ദ്ദം കുറയുക, രക്തത്തിലെ പ്‌ളേറ്റ് ലെറ്റുകള്‍, ശ്വേതരക്താണുക്കള്‍, ചുവന്ന രക്താണുക്കള്‍ എന്നിവ കുറയുകയും രക്തസ്രാവം മൂലം രോഗം ഗുരുതരമാവുകയും ചെയ്‌തേക്കാം. പനി നീണ്ടുനിന്നാല്‍ കടുത്ത തലവേദന, കഴുത്തിലെ പേശികള്‍ കോച്ചി പിടിക്കുക, തലകറക്കം, വിറയല്‍, കാഴ്ചത്തകരാറ്, മാനസിക പ്രശ്‌നങ്ങള്‍ തുടങ്ങി മെനിഞ്ചൈറ്റിസ് വരെയുണ്ടാകും.അതീവ ജാഗ്രതയോടെ കാണേണ്ട രോഗത്തിന്റെ ലക്ഷണങ്ങള്‍ കേരളത്തിലേക്കും വ്യാപിച്ചിട്ടുണ്ട്. കുരങ്ങു പനിക്ക് ഹോമിയോപ്പതിയിലും ഉത്തമ ചികിത്സകളുണ്ട്. ലക്ഷണങ്ങളനുസരിച്ചാണ് ചികിത്സയും പ്രതിരോധമരുന്നുകളും എന്നുമാത്രം. രോഗലക്ഷണമുള്ളവര്‍ ഹോമിയോപ്പതിയുടെ സാംക്രമിക രോഗ നിയന്ത്രണ സെല്ലുമായി ബന്ധപ്പെടുന്നതാണ് ഏറ്റവും ഉചിതം. ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മാത്രം മരുന്നുകള്‍ ഉപയോഗിക്കുക. ഡോ. ടി.എന്‍. പരമേശ്വരക്കുറുപ്പ് ചെയര്‍മാന്‍, കേരള ഹോമിയോശാസ്ത്രവേദി (റിട്ട. ചീഫ് മെഡിക്കല്‍ ഓഫീസര്‍, ഹോമിയോപ്പതി വകുപ്പ്)

Filed under .

0 comments for "കുരങ്ങു പനിക്ക് ഉത്തമം ഹോമിയോ"

Leave a reply

Hiring Now

Connect with Whats aap

Connect with Whats aap

Like Us

.

.

Popular Posts

All Rights Reserved @ Malakkallu Express-2016 - Developed by Bibin Thomas