
ബംഗളുരു: കോടികളുടെ ആഡംബര കാറുകള്‍ ഒന്നിച്ച് ഒരു നിരയായി ട്രാഫിക് സിഗ്നലില്‍ കുടുങ്ങിക്കിടക്കുന്നതില്‍ ഒരു കൌതുകമുണ്ട്. അതും ഒരു ട്രാന്‍സ്പോര്‍ട്ട് ബസിനു പിറകില്‍. ഈ കൌതുകം കണ്ടാണ് അനില്‍ കപ്സെ എന്ന ഫോട്ടോഗ്രാഫര്‍ അത് പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പകര്‍ത്തിയത്. Lamborghini Aventador, BMW i8 and Ferrari 458 Italia waiting behind a BMTC Bus. Photographer : Anil Kapse #Bangalore pic.twitter.com/imB2LYMN5s ബി.എം.ഡബ്ല്യൂ ഐ എട്ട്, ലംബോര്‍ഗിനി അവന്റഡോര്‍, ഫെറാരി 458 ഇറ്റാലിയ എന്നീ കാറുകളാണ് ഒന്നിച്ച് റോഡില്‍ അണിനിരന്നത്. ബി.എം.ഡബ്ല്യൂ ഐ എട്ടിന് 2.29 കോടി രൂപയാണ് ഇന്ത്യന്‍ വില. ലംബോര്‍ഗിനി അവന്റഡോറിന് അഞ്ചര കോടി രൂപ വിലയുണ്ട്. ഫെറാരി 458 ഇറ്റാലിയ 2.56 കോടി വില വരുന്ന കാറാണ്. ബംഗളുരു നഗരത്തില്‍നിന്നുള്ള ഈ കാഴ്ച പെട്ടെന്നാണ് സോഷ്യല്‍ മീഡയയില്‍ വൈറലായി മാറിയത്. നിരവധി പേര്‍ അത് ഷെയര്‍ ചെയ്തു. തമാശ കമന്റുകളും ഒപ്പം വന്നു. ഓണ്‍ലൈന്‍ മാധ്യമങ്ങളും ഈ ഫോട്ടോ വാര്‍ത്തയാക്കി മാറ്റി. വെറുതെ ഫോട്ടോ എടുക്കുക മാത്രമായിരുന്നില്ല. ഈ ആഡംബര കാറുകളെ പിന്തുടര്‍ന്ന് ഇയാള്‍ വീഡിയോയും പകര്‍ത്തിപോസ്റ്റ് ചെയ്തു.