Headlines
By Malakkallu Express:March 26, 2015

ദേശീയതാരങ്ങളെത്തുന്നു; ലൂസിയ കാറോട്ടമത്സരം 28-ന് കാസര്‍കോട്ട്‌

Image result for car race
കാസര്‍കോട്: ദേശീയതാരങ്ങള്‍ പങ്കെടുക്കുന്ന ലൂസിയ ഡേര്‍ട്ട് ട്രാക്ക് റേസിങ് 28-ന് കാസര്‍കോട് മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടക്കും. ഇരുവിഭാഗങ്ങളിലുമായി 14 ഇനം മത്സരങ്ങളാണ് നടക്കുകയെന്ന് ഇന്ത്യന്‍ മോട്ടോര്‍ സ്‌പോര്‍ട്‌സ് ക്ലബ് പ്രസിഡന്റും ദേശീയകാറോട്ടക്കാരനുമായ മൂസ ഷെരീഫ് പത്രസമ്മേളനത്തില്‍ അറിയിച്ചു. സ്റ്റേഡിയത്തില്‍ പ്രത്യേകം തയ്യാറാക്കിയ ഒരു കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ട്രാക്കില്‍ വനിതകള്‍ക്കും പ്രത്യേക മത്സരങ്ങളുണ്ട്.
ഇരുചക്രവിഭാഗത്തില്‍ ഫോര്‍ സ്‌ട്രോക്ക്, എക്‌സ്‌പേര്‍ട്ട് ക്ലാസ്, ഇന്ത്യന്‍ ഓപ്പണ്‍, കാസര്‍കോട് ക്ലാസ്, നൊവോസ് എന്നീ ഇനങ്ങളിലും നാല്ചക്ര വിഭാഗത്തില്‍ 800 സി.സി., 801-1400 സി.സി., 1401-1600 സി.സി., ഇന്ത്യന്‍ ഓപ്പണ്‍, ഫോറിന്‍ ഓപ്പണ്‍, കാസര്‍കോട് ക്ലാസ്, ലേഡീസ് ക്ലാസ്, എസ്.യു.വി. ഇനങ്ങളിലും മത്സരം ഉണ്ടാകും. വിജയികള്‍ക്ക് ട്രോഫികളടക്കം നാലുലക്ഷം രൂപയുടെ സമ്മാനങ്ങള്‍ ലഭിക്കും.
പങ്കെടുക്കുന്ന ടീമുകള്‍ക്കുള്ള റജിസ്‌ട്രേഷന്‍ 27-ന് രാവിലെ 10 മണിക്ക് ആരംഭിക്കും. പരിശീലനം വൈകിട്ട് മൂന്നുമണി മുതല്‍ നടക്കും. റേസിങ്ങിന്റെ ഉദ്ഘാടനം 27-ന് വൈകിട്ട് അഞ്ചിന് ജില്ലാ പോലീസ് മേധാവി ഡോ. എ.ശ്രീനിവാസ് നിര്‍വഹിക്കും. 28-ന് രാവിലെ ഒമ്പതുമണിക്ക് നടക്കുന്ന ഫ്ലഗ് ഓഫ് നഗരസഭാ ചെയര്‍മാന്‍ ടി.ഇ.അബ്ദുള്ള നിര്‍വഹിക്കും. പത്രസമ്മേളനത്തില്‍ ഇവന്റ് കോ ഓര്‍ഡിനേറ്റര്‍ ഷക്കീല്‍ അബ്ദുള്ള, ടി.കെ.അന്‍വര്‍, മുഹമ്മദ് അബ്‌കോ, ഖാദര്‍ മൊഗ്രാല്‍, നാസര്‍ മൊഗ്രാല്‍ എന്നിവര്‍ പങ്കെടുത്തു.

Filed under .

0 comments for "ദേശീയതാരങ്ങളെത്തുന്നു; ലൂസിയ കാറോട്ടമത്സരം 28-ന് കാസര്‍കോട്ട്‌"

Leave a reply

Hiring Now

Connect with Whats aap

Connect with Whats aap

Like Us

.

.

Popular Posts

All Rights Reserved @ Malakkallu Express-2016 - Developed by Bibin Thomas