By Malakkallu Express:March 26, 2015
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതിനടത്തിപ്പില്‍ ജില്ല രണ്ടാമത്
കാസര്‍കോട്: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതിനടത്തിപ്പില്‍ കാസര്‍കോട് ജില്ല സംസ്ഥാനത്ത് രണ്ടാമതെത്തി. മലപ്പുറമാണ് ഒന്നാംസ്ഥാനത്ത്. 972 ഗ്രാമപ്പഞ്ചായത്തുകളില്‍ മടിക്കൈ രണ്ടാംസ്ഥാനത്താണ്. ജില്ലാ പഞ്ചായത്തുകളുടെ പദ്ധതി നിര്‍വഹണത്തില്‍ കാസര്‍കോട് ജില്ലാ പഞ്ചായത്ത് മൂന്നാംസ്ഥാനത്താണ്. 157 ബ്ലോക്ക് പഞ്ചായത്തുകളില്‍ പരപ്പ 12-ാം സ്ഥാനത്തും നഗരസഭകളില്‍ കാഞ്ഞങ്ങാട് എട്ടാംസ്ഥാനത്തുമുണ്ട്.
ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ശ്യാമളാദേവിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ ആസൂത്രണസമിതി യോഗം പദ്ധതിനിര്‍വഹണപുരോഗതി അവലോകനംചെയ്തു. ജില്ലാ പ്ലാനിങ് ഓഫീസര്‍ സി.എച്ച്.മുഹമ്മദ് ഉസ്മാന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. നിര്‍വഹണ ഉദ്യോഗസ്ഥരുടെ അഭാവം ഉള്‍പ്പെടെ പ്രതിസന്ധികള്‍ നേരിടുമ്പോഴും പദ്ധതി നിര്‍വഹണത്തില്‍ നേട്ടംകൈവരിക്കാന്‍ സഹായിച്ച ജനപ്രതിനിധികളെയും നിര്‍വഹണ ഉദ്യോഗസ്ഥരെയും യോഗം അഭിനന്ദിച്ചു. മൂന്നുഗഡുകൂടി ലഭ്യമായ സാഹചര്യത്തില്‍ പദ്ധതിനിര്‍വഹണം കൂടുതല്‍ കാര്യക്ഷമമാക്കണമെന്ന് നിര്‍ദേശിച്ചു. ഗ്രാമപ്പഞ്ചായത്തുകളായ മടിക്കൈ 77.25, ചെമ്മനാട് 70.55, തൃക്കരിപ്പൂര്‍ 69.89, കിനാനൂര്‍-കരിന്തളം 69.01, ബെള്ളൂര്‍ 67.9, ജില്ലാ പഞ്ചായത്ത് 60.11 ശതമാനം തുക ചെലവഴിച്ചു.
നഗരസഭകളില്‍ കാഞ്ഞങ്ങാട് 61.83, നീലേശ്വരം 42.57, കാസര്‍കോട് 34.79 ശതമാനം തുകയാണ് ചെലവഴിച്ചത്. ബ്ലോക്ക് പഞ്ചായത്തുകളില്‍ 60-നും 70-നുമിടയില്‍ ശതമാനം ചെലവഴിച്ച മൂന്ന് ബ്ലോക്ക് പഞ്ചായത്തുകളുണ്ട്. പരപ്പ 69.05, നീലേശ്വരം 66.75, മഞ്ചേശ്വരം 65.08 എന്നിങ്ങനെയാണ് ചെലവഴിച്ചത്. പ്ലാന്‍ഫണ്ട് വിനിയോഗത്തില്‍ കിനാനൂര്‍-കരിന്തളം 100 ശതമാനം നേട്ടം കൈവരിച്ചു. മടിക്കൈ 93.27, പള്ളിക്കര 86.55 ശതമാനം തുക ചെലവഴിച്ചു. ഒമ്പത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഭേദഗതി പ്രോജക്ടുകള്‍ക്ക് യോഗം അംഗീകാരം നപ്കി. ഗ്രാമപ്പഞ്ചായത്തുകളായ കിനാനൂര്‍-കരിന്തളം, ദേലംപാടി, എണ്‍മകജെ, കള്ളാര്‍, മീഞ്ച, പൈവളികെ, തൃക്കരിപ്പൂര്‍ ഗ്രാമപ്പഞ്ചായത്തുകള്‍, കാസര്‍കോട്, നീലേശ്വരം ബ്ലോക്ക് പഞ്ചായത്തുകള്‍, നീലേശ്വരം നഗരസഭ എന്നിവയാണ് ഭേദഗതി സമര്‍പ്പിച്ചത്.
ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ 2015-16 വര്‍ഷത്തെ വാര്‍ഷികപദ്ധതികളുടെ ആസൂത്രണനടപടി പുരോഗതിയും യോഗം വിലയിരുത്തി. പേപ്പട്ടിശല്യം രൂക്ഷമാകുന്ന സാഹചര്യത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പ്രോജക്ടുകളില്‍ ഉള്‍പ്പെടുത്തി പേ വിഷബാധയ്‌ക്കെതിരെയുള്ള മരുന്ന് ലഭ്യമാക്കുന്നതിന് അനുമതി നല്കുന്നതിന് സംസ്ഥാന സര്‍ക്കാറിനോട് ആവശ്യപ്പെടാന്‍ യോഗം തീരുമാനിച്ചു. ജില്ലയിലെ ഉദ്യോഗസ്ഥരുടെ ഒഴിവുകള്‍ ഉടന്‍ ജില്ലാ പ്ലാനിങ് ഓഫീസര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ ജില്ലാതല ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചു.
ജില്ലാ ആസൂത്രണസമിതി ഹാളില്‍ പരിപാടികളും യോഗങ്ങളും സംഘടിപ്പിക്കുന്നതിന് സര്‍വീസ് ചാര്‍ജ് ഈടാക്കാനുള്ള സബ്കമ്മിറ്റി തീരുമാനത്തിന് അംഗീകാരം നല്കി. യോഗത്തില്‍ ജില്ലാ ആസൂത്രണസമിതി അംഗങ്ങളായ കെ.എസ്.കുര്യാക്കോസ്, ഓമനാ രാമചന്ദ്രന്‍, കെ.സുജാത, എ.ജാസ്മിന്‍, കെ.ബി.മുഹമ്മദ്കുഞ്ഞി, എ.അബ്ദുള്‍റഹ്മാന്‍, സി.ശ്യാമള, പാദൂര്‍ കുഞ്ഞാമു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ മുംതാസ് സമീറ (മഞ്ചേശ്വരം), ബി.എം.പ്രദീപ് (കാറഡുക്ക), എ.കൃഷ്ണന്‍ (കാഞ്ഞങ്ങാട്), മുംതാസ് ഷുക്കൂര്‍ (കാസര്‍കോട്), നഗരസഭാ ചെയര്‍പേഴ്‌സണ്‍മാരായ കെ.ദിവ്യ, (കാഞ്ഞങ്ങാട്) വി.ഗൗരി (നീലേശ്വരം), ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഇ.പി.രാജ്‌മോഹന്‍, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍, മറ്റ് നിര്‍വഹണ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു