Headlines
By Malakkallu Express:March 26, 2015

ജനസമ്പര്‍ക്കപരിപാടി: മന്ത്രി കെ.പി.മോഹനന് ജില്ലാതല ചുമതല

Image result for janasamparka paripadi
കാസര്‍കോട്: മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്കപരിപാടി 'കരുതല്‍-2015' നടത്തിപ്പുമായി ബന്ധപ്പെട്ട് ജില്ലാതല ചുമതല കൃഷിമന്ത്രി കെ.പി.മോഹനന് നല്കി. പൊതുജനങ്ങളില്‍നിന്ന് ലഭിക്കുന്ന അപേക്ഷകളില്‍ തീര്‍പ്പുകല്പിക്കുന്നതിനുള്ള സ്‌ക്രീനിങ് കമ്മിറ്റിയുടെ ചുമതല മന്ത്രി കെ.പി.മോഹനനാണ്. ഏപ്രില്‍ 10 വരെ അക്ഷയകേന്ദ്രങ്ങളിലൂടെ ഓണ്‍ലൈനായും കളക്ടറേറ്റിലും താലൂക്കുകേന്ദ്രങ്ങളിലും ലഭിക്കുന്ന അപേക്ഷകളില്‍ അന്തിമതീരുമാനമെടുക്കാന്‍ ഏപ്രില്‍ 20-ന് മന്ത്രിയുടെ സാന്നിധ്യത്തില്‍ സ്‌ക്രീനിങ് കമ്മിറ്റി യോഗംചേരും. ഇതില്‍ തീര്‍പ്പാക്കാത്ത പരാതികളാണ് മെയ് 24-ന് ജനസമ്പര്‍ക്ക പരിപാടിയില്‍ മുഖ്യമന്ത്രി നേരിട്ട് പരിഗണിക്കുക. അക്ഷയകേന്ദ്രങ്ങളിലും കളക്ടറേറ്റിലും താലൂക്കുകേന്ദ്രങ്ങളിലും പരാതി സമര്‍പ്പിക്കുന്നവര്‍ ആധാര്‍കാര്‍ഡ് കൊണ്ടുവരണം. ആധാര്‍കാര്‍ഡില്ലാത്തവര്‍ ഫോട്ടോപതിച്ച മറ്റേതെങ്കിലും തിരിച്ചറിയല്‍കാര്‍ഡ് ഹാജരാക്കിയാല്‍ മതിയാകും.

Filed under .

0 comments for "ജനസമ്പര്‍ക്കപരിപാടി: മന്ത്രി കെ.പി.മോഹനന് ജില്ലാതല ചുമതല"

Leave a reply

Hiring Now

Connect with Whats aap

Connect with Whats aap

Like Us

.

.

Popular Posts

All Rights Reserved @ Malakkallu Express-2016 - Developed by Bibin Thomas