By Malakkallu Express:March 26, 2015
കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനിലെ എയ്ഡ് പോസ്റ്റ് 31-ന് തുറക്കും
കാഞ്ഞങ്ങാട്: നിരന്തര നിവേദനങ്ങള്‍ക്കും ഒട്ടേറെ പരാതികള്‍ക്കും ഫലംകണ്ടു. കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ സ്ഥാപിച്ച പോലീസ് എയ്ഡ് പോസ്റ്റ് തുറക്കാന്‍ റെയില്‍വേ അനുമതിനല്കി. മാര്‍ച്ച് 31-ന് പി.കരുണാകരന്‍ എം.പി. ഉദ്ഘാടനംചെയ്യും. റെയില്‍വേ ഉദ്യാഗസ്ഥരും പോലീസ് മേധാവികളും ചടങ്ങില്‍ സംബന്ധിക്കുമെന്ന് കാഞ്ഞങ്ങാട് മിഡ്ടൗണ്‍ റോട്ടറി പ്രസിഡന്റ് അഡ്വ. കെ.ജി.അനില്‍, സെക്രട്ടറി അഡ്വ. ജയരാജ്, പ്രൊജക്ട് കമ്മിറ്റി ചെയര്‍മാന്‍ വില്ല്യംസ് ജോസഫ് എന്നിവര്‍ അറിയിച്ചു.
കാഞ്ഞങ്ങാട് മിഡ്ടൗണ്‍ റോട്ടറി ക്ലബ്ബാണ് ഇവിടെ പോലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിച്ചത്. ഉദ്ഘാടനവേളയില്‍ അന്നത്തെ ഹൊസ്ദുര്‍ഗ് ഇന്‍സ്‌പെക്ടര്‍ ടി.പി.സുമേഷ്, രണ്ട് പോലീസുകാരെ ഇവിടെ ഡ്യൂട്ടിക്ക് നിയോഗിക്കാമെന്ന് ഉറപ്പുനല്കുകയും ചെയ്തു. എന്നാല്‍ എയ്ഡ് പോസ്റ്റ് പ്രവര്‍ത്തിപ്പിക്കാന്‍ റെയില്‍വേയുടെ അനുമതി കിട്ടിയിട്ടില്ല. റോട്ടറി ക്ലബ്ബുകാരും പാസഞ്ചേഴ്‌സ് അസോസിയേഷനുമെല്ലാം ഒട്ടേറെ നിവേദനങ്ങള്‍ അയച്ചു. ഒന്നിലേറെ തവണ റെയില്‍വേയുടെ ഉന്നത ഉദ്യോഗസ്ഥര്‍ കാഞ്ഞങ്ങാട്ടെത്തിയപ്പോള്‍ നാട്ടുകാരും പരാതി പറഞ്ഞു. എയ്ഡ് പോസ്റ്റ് നോക്കുകുത്തിയാകുന്നത് മാധ്യമങ്ങളില്‍ ഇടക്കിടെ വാര്‍ത്തയും വന്നു. ഈ റിപ്പോര്‍ട്ടുകള്‍ സഹിതം കാഞ്ഞങ്ങാട്ടെ റെയില്‍വേ അധികൃതരും മിഡ്ടൗണ്‍ റോട്ടറി ക്ലബ്ബ് ഭാരവാഹികളും വീണ്ടും നിവേദനം നല്കി. ഈ നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ പാലക്കാട്ടുനിന്ന് റെയില്‍വേയുടെ ഉദ്യോഗസ്ഥസംഘം കാഞ്ഞങ്ങാട്ടെത്തി. എയ്ഡ് പോസ്റ്റിന്റെ ആവശ്യകത ബോധ്യപ്പെട്ട സംഘം നല്കിയ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ അനുകൂല തീരുമാനമുണ്ടാകുന്നതിലെത്തിച്ചത്. കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷന്‍ പരിസരം സന്ധ്യ മയങ്ങിയാല്‍ സമൂഹ വിരുദ്ധരുടെ താവളമാകുന്നത് പതിവാണ്. രാത്രി തീവണ്ടിയിറങ്ങുന്നവര്‍ക്ക് ഓട്ടോറിക്ഷ കിട്ടിയില്ലെങ്കില്‍ ടൗണിലേക്കുള്ള യാത്ര ഭീതിതമാണ്. ഒട്ടേറെ മോഷ്ടാക്കളെ ഈ ഭാഗത്തുനിന്ന് പോലീസ് പിടികൂടിയിട്ടുണ്ട്. ഇത്തരമൊരു സാഹചര്യത്തിലാണ് മിഡ്ടൗണ്‍ റോട്ടറിക്ലബ്ബ് ഇവിടെ എയ്ഡ് പോസ്റ്റ് സ്ഥാപിച്ചത്.
എയ്ഡ് പോസ്റ്റില്‍ പ്രീ പെയ്ഡ് ഓട്ടോ സൗകര്യവും
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ പ്രവര്‍ത്തനാനുമതി കിട്ടിയ പോലീസ് എയ്ഡ് പോസ്റ്റ് പ്രീ പെയ്ഡ് ഓട്ടോ ടാക്‌സി കേന്ദ്രമായും പ്രവര്‍ത്തിക്കും. രാത്രിയില്‍ സര്‍വീസ് നടത്തുന്ന റെയില്‍വേ സ്റ്റേഷനിലെ ഓട്ടോക്കാര്‍ യാത്രക്കാരോട് തോന്നുന്ന കൂലി വാങ്ങുന്നതായി പരാതിയുണ്ട്. മാത്രമല്ല, ഇഷ്ടമുള്ള സ്ഥലങ്ങളിലേയ്ക്ക് മാത്രമെ അവര്‍ സര്‍വീസ് നടത്തൂ. ഇത് സ്ത്രീകളടക്കമുള്ള പല യാത്രക്കാര്‍ക്കും ടൗണിലേക്ക് നടക്കേണ്ട അവസ്ഥയിലെത്തിക്കുകയാണ്.