Headlines
By Malakkallu Express:March 13, 2015

കേരള പ്രതിഷേധങ്ങള്‍ ദേശീയ മാധ്യമങ്ങളിലും വലിയ വാര്‍ത്തയായി

ന്യൂഡല്‍ഹി• ധനമന്ത്രി കെ.എം. മാണി ബജറ്റ് അവതരിപ്പിക്കുന്നതിനെതിരെ കേരള നിയമസഭയ്ക്കകത്തും പുറത്തും നടന്ന പ്രതിഷേധങ്ങള്‍ ദേശീയ മാധ്യമങ്ങളിലും വലിയ വാര്‍ത്തയായി. തരംതാണ നടപടികള്‍ എന്ന വിശേഷണത്തോടെയാണ് നിയമസഭയ്ക്കകത്തെ നാടകീയ രംഗങ്ങളെ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇന്ത്യന്‍ ജനാധിപത്യത്തിനു മുന്നില്‍ കേരളം നാണംകൊണ്ടു തലകുനിച്ച ദിനമെന്നായിരിക്കും ചരിത്രത്തില്‍ ഈ ദിവസം രേഖപ്പെടുത്തപ്പെടുക. സ്പീക്കറുടെ കസേരയും മൈക്കും എടുത്തെറിയുന്നതുള്‍പ്പെടെ നിയമസഭയ്ക്കകത്തു നടന്ന അസാധാരണ സംഭവവികാസങ്ങള്‍ മികച്ച ജനാധിപത്യ മാതൃകയെന്നു വിശേഷിപ്പിക്കപ്പെട്ടിരുന്ന കേരളത്തിന് ദേശീയ തലത്തില്‍ നാണക്കേടായി. സഭയ്ക്കകത്തും പുറത്തും നിന്ന് മനോരമ ന്യൂസ് തല്‍സമയം സംപ്രേഷണം ചെയ്ത ദൃശ്യങ്ങളായിരുന്നു രാവിലെ ദേശീയ മാധ്യമങ്ങളില്‍ മണിക്കൂറുകളോളം നിറഞ്ഞു നിന്നത്. രാഷ്ട്രീയ നാടകം, വൃത്തികെട്ട രംഗങ്ങള്‍, അസഭ്യവര്‍ഷം തുടങ്ങി, നിയമസഭയ്ക്കകത്തു നടന്ന സംഭവങ്ങളെ വിശേഷിപ്പിക്കാന്‍ പ്രയോഗങ്ങള്‍ കണ്ടെത്താന്‍ മാധ്യമങ്ങളും ബുദ്ധിമുട്ടി.

Filed under .

0 comments for "കേരള പ്രതിഷേധങ്ങള്‍ ദേശീയ മാധ്യമങ്ങളിലും വലിയ വാര്‍ത്തയായി"

Leave a reply

Hiring Now

Connect with Whats aap

Connect with Whats aap

Like Us

.

.

Popular Posts

All Rights Reserved @ Malakkallu Express-2016 - Developed by Bibin Thomas