By Malakkallu Express:March 13, 2015
എല്ലാ പഞ്ചായത്തുകളിലും ഇന്‍റര്‍നെറ്റ് സൗകര്യമെന്ന് മാണി
തിരുവനന്തപുരം • ഡിജിറ്റല്‍-ഇന്ത്യ ഉദ്യമങ്ങളുടെ ഭാഗമായ നാഷണല്‍ ഓപ്റ്റിക് ഫൈബര്‍ നെറ്റ് വര്‍ക്ക് ഉപയോഗപ്പെടുത്താനുളള പദ്ധതികള്‍ വിവരസാങ്കേതിക വകുപ്പ് തയ്‌യാറാക്കിവരികയാണെന്ന് ധനമന്ത്രി കെ.എം.മാണി. കേന്ദ്ര സര്‍ക്കാരിന്‍റെ സഹായത്തോടെ സംസ്ഥാത്തെ എല്ലാ ഗ്രാമപഞ്ചായത്തുകള്‍ക്കും ബേ്ളാക്ക് പഞ്ചായത്തുകള്‍ക്കും ഫൈബര്‍ ഓപ്റ്റിക്കിലൂടെ ഇന്‍റര്‍നെറ്റ് സൗകര്യവും ലഭ്യമാക്കുമെന്ന് മാണി ബജറ്റില്‍ പറഞ്ഞു. സന്പൂര്‍ണ്ണ ഇന്‍റര്‍നെറ്റ് ലഭ്യത കൈവരിച്ച ഇന്ത്യയിലെ ആദ്യത്തെ ജില്ലയാണ് ഇടുക്കിയെന്നും അദ്ദേഹം അറിയിച്ചു. പഞ്ചായത്തുകളില്‍ നിന്നും സമീപമുളള സ്കൂളുകള്‍, ആശുപത്രികള്‍, അംഗവാടികള്‍, മറ്റ് പൊതുസ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലേയ്ക്കും ഇന്‍റര്‍നെറ്റ് സൗകര്യം വ്യാപിപ്പിക്കാുളള ഒരു സ്വപ്നദ്ധതി വൈദ്യൂത ബോര്‍ഡ് തയ്‌യാറാക്കുകയാണ്. ഇത് സാധ്യമാകുന്നതോടെ സംസ്ഥാത്ത് ഡിജിറ്റല്‍ കണക്ടിവിറ്റിയുടെ പുതിയൊരു യുഗം പിറക്കുകയും ഇന്‍റര്‍നെറ്റിന്‍റെ വ്യാപത്തില്‍ ഇതര സംസ്ഥാങ്ങളെക്കാളും ലോകത്തിലെ തന്നെ ചില വികസിത രാജ്യങ്ങളെക്കാളും മുന്‍പന്തിയില്‍ നമ്മുടെ സംസ്ഥാനം എത്തുമെന്നും പ്രതീക്ഷിക്കുന്നതായി മാണി പ്രത്യാശപങ്കുവച്ചു. തെരഞ്ഞെടുത്ത നഗരസഭകള്‍ക്ക് വൈ-ഫൈ സംവിധാനം ഏര്‍പ്പെടുത്തുന്നതിന് സഹായം നല്‍കുമെന്ന് കെ.എം.മാണി. ഇക്കാര്യം യുവജങ്ങള്‍ക്ക് പ്രയോജനകരമാണ്. ഇതിനായി ബജറ്റില്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷുകള്‍ക്ക് 1 കോടിരൂപയും തെരഞ്ഞെടുക്കപ്പെട്ട മുന്‍സിപ്പാലിറ്റികള്‍ക്ക് 50 ലക്ഷം രൂപയും നല്‍കും. ഇതിനായി 10 കോടി രൂപ നീക്കി വച്ചതായി മാണി അറിയിച്ചു.

